അക്രഡിറ്റഡ് ഓവര്‍സിയര്‍: അപേക്ഷിക്കാം

Posted on: 20 Nov 2014കൊല്ലം: ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. ഒരുവര്‍ഷത്തേക്കോ അല്ലെങ്കില്‍ പ്രോജക്ട് അവസാനിക്കുന്നതുവരെയോ ആണ് നിയമനം. യോഗ്യത സിവില്‍ ഡിപ്ലോമ. ശമ്പളം 11,000 രൂപ. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം ഡിസംബര്‍ ആറിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിലാസം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, തേവള്ളി, കൊല്ലം. അപേക്ഷയില്‍ ആറ് മാസത്തിനകം എടുത്ത പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിക്കണം. അപേക്ഷകള്‍ piuklm@gmail.com എന്ന വിലാസത്തില്‍ ഇ-മെയിലായും അയക്കാം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam