നാഷണല്‍ സര്‍വീസ് സ്‌കീം: പ്രവര്‍ത്തനം മാതൃകയായി

Posted on: 20 Nov 2014ചടയമംഗലം: കടയ്ക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. ചിങ്ങേലി വാര്‍ഡിലെ അങ്കണവാടി കുട്ടികള്‍ക്കും ടൗണ്‍ എല്‍.പി.എസ്സിലെ കുട്ടികള്‍ക്കും ഔഷധസസ്യത്തൈകള്‍ വിതരണം ചെയ്താണ് എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ മാതൃക കാട്ടിയത്.
കുഞ്ഞു മനസ്സുകളില്‍ പരിസ്ഥിതി സൗഹൃദത്തിന് വഴിയൊരുക്കുന്നതായിരുന്നു ഈ ഉദ്യമം.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എസ്.സുജ, പി.ടി.എ. പ്രസിഡന്റ് സുബ്ബലാല്‍, തുളസീധരന്‍, പഞ്ചായത്ത് അംഗം സന്ധ്യ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അരുണ്‍ പി.എസ്. എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എസ്.എസ്. കൊല്ലം ജില്ലാ പ്രോജക്ട് ഹരിതത്തിന്റെ ഭാഗമായിട്ടാണ് ഔഷധത്തൈ വിതരണം ചെയ്തത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam