അനുമോദിച്ചു

Posted on: 20 Nov 2014ചടയമംഗലം: ന്യൂഡെല്‍ഹിയില്‍ നടന്ന എന്‍.സി.സി. നാഷണല്‍ ഗെയിംസ് ഫുട്‌ബോളില്‍ കേരള ആന്‍ഡ് ലക്ഷദീപ് ഡയറക്ടറേറ്റ് ടീം അംഗമായ ആശിസു കെ. തിരഞ്ഞെടുക്കപ്പെട്ടു. പോരേടം വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി. കേഡറ്റും രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമാണ്. ആശിസുവിനെ സ്‌കൂളില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. എന്‍.സി.സി. ഓഫീസര്‍ ദിനേശ്, പ്രിന്‍സിപ്പല്‍ കെ.പ്രകാശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ജി.കെ.ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam