അഞ്ചല്‍ ഉപജില്ലാ കലോത്സവം ആയൂര്‍ ജവഹര്‍ സ്‌കൂളില്‍ തുടങ്ങി

Posted on: 20 Nov 2014ചടയമംഗലം: അഞ്ചല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ആയൂര്‍ ഗവ. ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. 22ന് സമാപിക്കും. ബുധനാഴ്ച രാവിലെ രചനാ മത്സരങ്ങള്‍ ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ 9ന് അഡ്വ. കെ.രാജു എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇടമുളക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജയശ്രീ അധ്യക്ഷത വഹിക്കും. 11 മുതല്‍ കലാമത്സരങ്ങള്‍. ശനിയാഴ്ച വൈകിട്ട് 5ന് സമാപനസമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനാകും. ഇടമുളക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജയശ്രീ സമ്മാനദാനം നിര്‍വഹിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam