നവജ്യോതി കലാകായികവേദിക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌

Posted on: 20 Nov 2014ചടയമംഗലം: ഇളമാട് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ 122 പോയിന്റുകളോടെ അമ്പലംമുക്ക് നവജ്യോതി കലാകായികവേദി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഭഗത് സിങ് ഗ്രന്ഥശാല അങ്കണത്തില്‍ കലാകായികവേദി പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും അനുമോദനവും നല്‍കി.
ഗ്രന്ഥശാലാ പ്രസിഡന്റ് യു.പുഷ്പാംഗദന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരി പി.കെ.ബാലചന്ദ്രന്‍, സെക്രട്ടറി പി.സുരേന്ദ്രക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനു എം., ശശിധരന്‍, ശ്യാം എസ്.രാജ് എന്നിവര്‍ സംസാരിച്ചു.
ഇളമാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബില്‍നിന്ന് നവജ്യോതി കലാകായികവേദി അംഗങ്ങള്‍ ട്രോഫികളും സമ്മാനങ്ങളും ഏറ്റുവാങ്ങി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam