ജൈവബോധവത്കരണ സെമിനാറും ശില്പശാലയും നടത്തി

Posted on: 20 Nov 2014എഴുകോണ്‍: എഴുകോണ്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ജൈവബോധവത്കരണ സെമിനാറും ശില്പശാലയും നടത്തി. അഡ്വ. അയിഷാപോറ്റി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള യുവതലമുറയ്ക്കായി വിഷരഹിത പച്ചക്കറി ഉത്പാദനം സാധ്യമാക്കണമെന്ന് എം.എല്‍.എ. പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, കൃഷി അസി. ഡയറക്ടര്‍ പ്രീത, ഓഫീസര്‍ എസ്.മായ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.പുരുഷോത്തമന്‍ സ്വാഗതവും പി.വി.സുദര്‍ശനന്‍ നന്ദിയും പറഞ്ഞു. ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടാണ് സെമിനാറും ശില്പശാലയും നടത്തിയത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam