എഴുകോണ്‍ പഞ്ചായത്ത് സമിതി പരാജയം-ബി.ജെ.പി.

Posted on: 20 Nov 2014



എഴുകോണ്‍: എഴുകോണ്‍ ഗ്രാമപ്പഞ്ചായത്ത് സമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയവിശദീകരണ യോഗം നടത്തി.
ഇടയ്‌ക്കോട് മങ്ങാട്ട് പൊയ്കയില്‍ നടന്ന യോഗം ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി.ഒ.നൗഷാദ് ഉദ്ഘാടനം ചെയ്തു. കാക്കകോട്ടൂര്‍ മുരളി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന്‍, കെ.ആര്‍.രാധാകൃഷ്ണന്‍, ചന്ദ്രശേഖരപിള്ള, ചാലൂക്കോണം അജിത്, ശ്രീനിവാസന്‍, സാബു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നവര്‍ക്കുള്ള അംഗത്വവിതരണം ചടങ്ങില്‍ നിര്‍വഹിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam