ഇ.എസ്.ഐ.യിലെ രണ്ടാം ഗ്രേഡുകാര്‍ക്ക് ഇരട്ട െപ്രാമോഷന്റെ ആഹ്ലാദം

Posted on: 20 Nov 2014എഴുകോണ്‍: കൊല്ലത്തും പത്തനംതിട്ടയിലും വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഇ.എസ്.ഐ. രണ്ടാം ഗ്രേഡ് അറ്റന്‍ഡര്‍മാരുടെ െപ്രാമോഷന്‍ നിയമനം നല്‍കിത്തുടങ്ങി. ആസ്​പത്രി അറ്റന്‍ഡര്‍ ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട് തസ്തികകള്‍ തമ്മില്‍ 1:3 അനുപാതത്തില്‍ റേഷ്യോ െപ്രാമോഷന്‍ അനുവദിച്ചതിലൂടെ തസ്തികകള്‍ പുനര്‍ നിര്‍ണയിച്ചാണ്‌ െപ്രാമോഷന്‍ സാധ്യമാക്കിയത്.
ഒന്നാം ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് ഒഴിവുള്ള നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്യോഗക്കയറ്റം ഉറപ്പാക്കുന്നതാണ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍. ഫലത്തില്‍ ഇരട്ട െപ്രാമോഷന്‍ ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് രണ്ടാം ഗ്രേഡുകാരില്‍ പലരും.
കൊല്ലത്തെ ആശ്രാമം, പാരിപ്പള്ളി, എഴുകോണ്‍ ഇ.എസ്.ഐ. ആസ്​പത്രികള്‍ കേന്ദ്ര കോര്‍പ്പറേഷന്‍ ഏറ്റെടുത്തതോടെയാണ് രണ്ടാം ഗ്രേഡുകാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായത്. സംസ്ഥാന തൊഴില്‍വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊല്ലത്തും പത്തനംതിട്ടയിലും ആസ്​പത്രികള്‍ ഇല്ലാതിരുന്നതും ഡിസ്‌പെന്‍സറികളില്‍ ഒന്നാം ഗ്രേഡ് തസ്തിക അനുവദിച്ചിട്ടില്ലാത്തതുമായിരുന്നു കാരണം.
പ്രശ്‌നപരിഹാരത്തിനായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ 2011 മുതല്‍ നടപടി തുടങ്ങിയെങ്കിലും ബന്ധപ്പെട്ട ഫയല്‍ ധനകാര്യവകുപ്പിലെ ചുവപ്പുനാടയില്‍ കുരുങ്ങി. ഇതിനിടെ െപ്രാമോഷനില്ലാതെ രണ്ടാംഗ്രേഡില്‍ത്തന്നെ പലരും വിരമിക്കുകയും മറ്റ് ജില്ലകളില്‍നിന്ന് ജൂനിയറായിട്ടുള്ളവര്‍ ഒന്നാം ഗ്രേഡിന് ശേഷമുള്ള നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ െപ്രാമോഷന്‍ നേടുകയും ചെയ്തു. ഇതോടെ കൊല്ലത്തെയും പത്തനംതിട്ടയിലെയും രണ്ടാം ഗ്രേഡുകാരുടെ െപ്രാമോഷന്‍ സാധ്യതകള്‍ പൂര്‍ണമായും അടയുന്ന സ്ഥിതിയുണ്ടായി.
ഇക്കാര്യം മാതൃഭൂമിയില്‍ വാര്‍ത്തയായി വന്നതിനെത്തുടര്‍ന്ന് കൊല്ലത്തെ ചില ട്രേഡ് യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും കണ്ടതോടെയാണ് ധനകാര്യവകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്ന ഇ.എസ്.ഐ. ജീവനക്കാരുടെ ഫയലിന് ജീവന്‍ വച്ചത്. ഇതേ തുടര്‍ന്ന് 4510-6230 എന്ന ശമ്പള സ്‌കെയിലിലായിരുന്ന രണ്ടാം ഗ്രേഡുകാരെ 8730-13540 എന്ന സ്‌കെയിലില്‍ ശമ്പളപരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തിയും ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട് തസ്തികകള്‍ തമ്മില്‍ 1:3 അനുപാതത്തില്‍ റേഷ്യോ െപ്രാമോഷന്‍ അനുവദിച്ചും ഉത്തരവിറങ്ങി.
ഈ ഉത്തരവിനെത്തുടര്‍ന്ന് നിലവിലുണ്ടായിരുന്ന 71 ഒന്നാം ഗ്രേഡ് അറ്റന്‍ഡര്‍ തസ്തികകള്‍ 143 ആയും 503 രണ്ടാം ഗ്രേഡ് തസ്തികകള്‍ 431 ആയും പുനഃക്രമീകരിച്ചിരുന്നു. 2011 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് തസ്തികകള്‍ പുനര്‍നിര്‍ണയിച്ചത്. 85 രണ്ടാം ഗ്രേഡുകാര്‍ക്കാണ് ഇപ്പോള്‍ ഒന്നാം ഗ്രേഡായി കയറ്റം നല്‍കിയിട്ടുള്ളത്. 2011 ഫിബ്രവരി ഒന്നിന് രണ്ടാം ഗ്രേഡ് തസ്തികയില്‍ ജോലിനോക്കിയിരുന്നതും 2013 ഡിസംബര്‍ 31 വരെ ജോലിയില്‍ പ്രവേശിച്ചവരുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള സീനിയോറിറ്റി പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഒന്നാം ഗ്രേഡായി നിയമനം കിട്ടിയവരില്‍ 65 പേര്‍ക്ക് തൊട്ടടുത്ത ദിവസംതന്നെ നഴ്‌സിങ് അസിസ്റ്റന്റായി കയറ്റം ലഭിക്കുന്നതിനാവശ്യമായ നിയമന ഉത്തരവും നല്‍കിയിട്ടുണ്ട്. സീനിയറായിട്ടുള്ളവര്‍ക്ക് അതത് ജില്ലകളിലെ ഒഴിവുകളില്‍ത്തന്നെ നിയമനം കിട്ടുന്നവിധമാണ്‌ െപ്രാമോഷന്‍ പട്ടികയുടെ ക്രമീകരണം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam