അച്ചന്‍കോവില്‍-കോട്ടവാസല്‍ റോഡ് സുരക്ഷിതമാക്കണം

Posted on: 20 Nov 2014അച്ചന്‍കോവില്‍: ശബരിമല തീര്‍ഥാടന പാതയായ അച്ചന്‍കോവില്‍-ചെങ്കോട്ട റോഡ് നവീകരിച്ച് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനമയച്ചു. ടാറിങ്ങ്, കലുങ്കുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി, സംരക്ഷണഭിത്തി പൂര്‍ത്തീകരിക്കല്‍, വശങ്ങളിലെ കാടുവെട്ടല്‍ എന്നീ ആവശ്യങ്ങളുന്നയിച്ച് വനിതാ കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ഗീതാ സുകുനാഥാണ് പരാതി നല്‍കിയത്. മണ്ഡലകാലത്ത് എല്ലാവര്‍ഷവും ഒരുകോടി രൂപയോളം ജോലികള്‍ക്ക് ചെലവാക്കാറുണ്ടെങ്കിലും ഈവര്‍ഷം തുച്ഛമായ തുകയേ ഉള്ളുവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പലഭാഗത്തും കലുങ്കും ചപ്പാത്തും നികന്ന് വെള്ളം റോഡിലൂടെ ഒഴുകുകയാണ്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam