ബാര്‍ കോഴ: ബി.ജെ.പി. സത്യാഗ്രഹം നടത്തി

Posted on: 20 Nov 2014കൊട്ടാരക്കര: മന്ത്രി കെ.എം.മാണി രാജിവയ്ക്കുക, ബാര്‍ കോഴ സി.ബി.ഐ. അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. കൊട്ടാരക്കരയില്‍ സത്യാഗ്രഹം നടത്തി. മണികണ്ഠനാല്‍ത്തറയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന്റെ അധ്യക്ഷതയില്‍ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
കുഞ്ഞുമാണി എന്ന ഓമനപ്പേരുള്ള മന്ത്രി മാണി ഇപ്പോള്‍ കോടി മാണിയായി മാറിയെന്നും സമരം നടത്താന്‍ കഴിയാത്ത എല്‍.ഡി.എഫ്. പ്രതിപക്ഷത്തിന്റെ കടമ മറന്നെന്നും ഉദ്ഘാടകന്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം കെ.ആര്‍.രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം ഹരി മൈലംകുളം, അണ്ടൂര്‍ രാധാകൃഷ്ണന്‍, ചാലൂക്കോണം അജിത്ത്, എഴുകോണ്‍ ചന്ദ്രശേഖരന്‍ പിള്ള, ദിലീപ് മുട്ടറ, ധന്യ വല്ലം, ശ്രീരാജ്, മഠത്തില്‍ ശശി, രാധാമണി, ശ്രീലത, അനീഷ്, ഇരുകുന്നം മധു, അഡ്വ. സത്യരാജ്, എം.വിജയന്‍, എം.എല്‍.ബിനു, മാലയില്‍ അനില്‍, ഹരി തേവന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam