മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Posted on: 20 Nov 2014കൊട്ടാരക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് ആന്‍ഡ് എന്‍ജിനിയറിങ് ഇലക്ട്രിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു.) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഓട്ടോമൊബൈല്‍ ക്ഷേമനിധി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ലയിപ്പിക്കുക, വാഹന, ഹെല്‍െമറ്റ് പരിശോധനകളില്‍നിന്ന് വര്‍ക്ഷോപ്പ് തൊഴിലാളികളെ ഒഴിവാക്കുക, സ്‌പെയര്‍പാര്‍ട്‌സുകളുടെ കരിഞ്ചന്ത തടയുക, പുതിയ ജനറേഷന്‍ വാഹനങ്ങളുടെ റിപ്പയറിങ് ജോലികളില്‍ പരിശീലനം നല്‍കുക, വര്‍ക്ഷോപ്പ് ലൈസന്‍സ് നടപടികള്‍ ലഘൂകരിക്കുക, വാഹനങ്ങളുടെ ബോഡി നിര്‍മാണം സംബന്ധിച്ച നിയമങ്ങള്‍ ലഘൂകരിക്കുക, തൊഴിലാളികളുടെ അടിസ്ഥാനശമ്പളം പതിനയ്യായിരമായി ഉയര്‍ത്തുക, മൊബൈല്‍ വര്‍ക്ഷോപ്പുകാരുടെ കടന്നുകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. ആവശ്യങ്ങളുന്നയിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ മുന്നോടിയായാണ് നിവേദനം നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍.രമേശ്, ജന. സെക്രട്ടറി ടി.രാജന്‍, സി.വൈ.ഫിലിപ്, ജി.സൈമണ്‍, എസ്.തമ്പാന്‍, കെ.ആര്‍.രാജ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam