കൊല്ലം: കേരളത്തില്‍ നടക്കുന്ന ഇടത്, വലത് മുന്നണികളുടെ ധാരണാ സമരങ്ങള്‍ ജനം തിരിച്ചറിഞ്ഞെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.സുനില്‍ പറഞ്ഞു. അതുകൊണ്ടാണ് ഇവര്‍ കെ.എം.മാണിക്കെതിരെ രംഗത്ത് വരാത്തത്. മാണിയെ സംരക്ഷിക്കാന്‍ ആദ്യം ശ്രമിച്ചത് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. കേരളത്തില്‍ നടക്കുന്ന കോടികളുടെ അഴിമതിക്കെതിരെ ബി.ജെ.പി. ശക്തമായി രംഗത്തുവരുമെന്നും സുനില്‍ പറഞ്ഞു. ബാര്‍ കോഴവിവാദത്തില്‍പ്പെട്ട കെ.എം.മാണി രാജിവയ്ക്കുക, സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി. മണ്ഡലകേന്ദ്രങ്ങളില്‍ നടത്തിയ സത്യാഗ്രഹസമരം കുണ്ടറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുണ്ടറനിയോജകമണ്ഡലം പ്രസിഡന്റ് സജീവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രൂപബാബു, മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് വസന്ത ബാലചന്ദ്രന്‍, മണ്ഡലം നേതാക്കളായ അഡ്വ. ബിറ്റി സുധീര്‍, ആര്‍.ദേവരാജന്‍, ടി.കെ. സുകുമാരന്‍, സ്മിത ശ്യാം, മഠത്തില്‍ സുനില്‍, ശ്രീമുരുകന്‍, മിനികുമാരിയമ്മ, പെരിനാട് സുരേഷ്, സുനില്‍കുമാര്‍ തട്ടാര്‍കോണം, യുവമോര്‍ച്ച നേതാക്കളായ അനീഷ്, പ്രതീഷ് എന്നിവര്‍ സംസാരിച്ചു മണ്ഡലം ജനറല്‍ സെക്രട്ടറി ജി.സന്തോഷ് സ്വഗതവും ടി.കെ.സുകുമാരന്‍ നന്ദിയും പറഞ്ഞു.
പരവൂരില്‍ സംസ്ഥാന സെക്രട്ടറി ബി.രാധാമണി, ചവറയില്‍ സംസ്ഥാന സെക്രട്ടറി രാജീ പ്രസാദ്, ചടയമംഗലത്ത് കര്‍ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആയൂര്‍ മുരളി, കരുനാഗപ്പള്ളിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മാലുമ്മേല്‍ സുരേഷ്, കൊട്ടാരക്കരയില്‍ വെളളിമണ്‍ ദിലീപ്, മാടന്‍നടയില്‍ എം.എസ്.ശ്യാം കുമാര്‍, പുനലൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേശ് കുമാര്‍, പത്തനാപുരത്ത് ജില്ലാ സെക്രട്ടറി പൂന്തോട്ടം സത്യന്‍, ശാസ്താംകോട്ടയില്‍ ബി.ശ്രീനാഗേഷ് എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam