ദേവീസ്തുതികളാല്‍ മുഖരിതമായി കാട്ടില്‍ മേക്കതില്‍ ക്ഷേത്ര ഭജനക്കുടിലുകള്‍

Posted on: 19 Nov 2014പൊന്മന: കടലിനും കായലിനും മധ്യേ സ്ഥിതിചെയ്യുന്ന ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തിലെ ഭജനക്കുടിലുകള്‍ ദേവീസ്തുതികളാല്‍ മുഖരിതമാകുന്നു. ആയിരത്തോളം ഭജനക്കുടിലുകളിലാണ് ഭക്തര്‍ ദേവീമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഭജനം പാര്‍ക്കാനെത്തിയിരിക്കുന്നത്.
ക്ഷേത്രാങ്കണത്തിലെ പേരാല്‍ വൃക്ഷത്തില്‍ ശ്രീകോവിലില്‍നിന്ന് പൂജിച്ചുനല്‍കുന്ന മണി കെട്ടാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കൊല്ലത്തെ വൃശ്ചികോത്സവ ഉദ്ഘാടനസമ്മേളനത്തില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് ജഡ്ജി പി.സോമരാജന്‍ നിലവിളക്ക് തെളിച്ചു. ക്ഷേത്ര സെക്രട്ടറി എ.പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ. എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.മുരളീധരന്‍, ഭരണസമിതി അംഗം ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാല്‍ പൂജകള്‍, അന്നദാനം എന്നിവ നടക്കും. മൂന്നാംദിവസമായ ബുധനാഴ്ച 4 ന് പാല്പായസസദ്യ, 7.30 ന് കേരള നാട്യധര്‍മ്മിയുടെ നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ട്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam