പുത്തനമ്പലം വഴിയുടെ കെ എസ് ആര്‍ ടി സി ബസ് മുടങ്ങുന്നു

Posted on: 25 Nov 2014ഐവര്‍കാല : കൊല്ലത്തുനിന്നും പുത്തനമ്പലം വഴി അടൂരിന് പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് മിക്കപ്പോഴും മുടങ്ങുന്നതിനാല്‍ സ്‌കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ വലയന്നു. രണ്ടോ മൂന്നോ ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തുന്ന ഈ റൂട്ടില്‍ ബസുകള്‍ മുടങ്ങുന്നത് സാധാരണയാണ്. കശുവണ്ടി തൊഴിലാളികളടക്കം നിരവധിപേര്‍ ആശ്രയിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് മുടങ്ങാതെ നോക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാര്‍ത്ത അയച്ചത്: രാധാകൃഷ്ണന്‍ നായര്‍, കുന്നത്തൂര്‍
Tags:    Kollam District News.  കൊല്ലം . Kerala. കേരളം