അനിത
ഓയൂര്‍:
അമ്പലംകുന്ന് ഈട്ടിമൂട് അനിത ഭവനില്‍ അനിത (43) അന്തരിച്ചു. മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസ്. അധ്യാപികയാണ്. ഭര്‍ത്താവ്: ടി.ജഗന്നാഥന്‍ (സൗദി). മക്കള്‍: അനഘ നാഥ്, അപര്‍ണ നാഥ്.
 
പ്രമോദ്
കൊല്ലം: സൗദി അറേബ്യയില്‍ ജോലിക്കിടെ ലിഫ്റ്റ് പൊട്ടിവീണ് യുവാവ് മരിച്ചു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ബാലന്‍പൊയ്ക വീട്ടില്‍ മോഹനന്‍-പ്രഭ ദമ്പതിമാരുടെ മകന്‍ പ്രമോദ് (29) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം.
ഫിബ്രവരിയില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. സൗദിയിലെ അല്‍മക്കാന്‍ എലിവേറ്റേഴ്‌സ് കമ്പിനിയിലെ ലിഫ്റ്റ് ടെക്‌നീഷ്യനാണ് പ്രമോദ്. പ്രിയയാണ് സഹോദരി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
 
ലക്ഷ്മി
പരവൂര്‍: കുറുമണ്ടല്‍ വലിയവിളവീട്ടില്‍ ഗിരീഷിന്റെ ഭാര്യയും പ്രസാദ് നിവാസില്‍ വിജയകുമാരി അമ്മയുടെ മകളുമായ ലക്ഷ്മി (25)അന്തരിച്ചു. മകള്‍: നിരഞ്ജന. സഹോദരി: രശ്മി.
 
ഇന്ദു
ചാത്തന്നൂര്‍: തീപ്പൊള്ളലേറ്റ് ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. പാരിപ്പള്ളി ജവഹര്‍ ജങ്ഷന്‍ പള്ളിവിള മനോജ് മന്ദിരത്തില്‍ ലാലിന്റെ ഭാര്യ ഇന്ദു (26) ആണ് മരിച്ചത്.
കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം. മണ്ണെണ്ണ സ്റ്റൗവ് കത്തിച്ചശേഷം മണ്ണെണ്ണ ഉണ്ടോയെന്ന് സ്റ്റൗവ്‌ ൈകയിലെടുത്ത് കുലുക്കി നോക്കുമ്പോഴാണ് തീ പടര്‍ന്നുപിടിച്ചതെന്ന് പറയുന്നു. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് കൊട്ടിയത്തെ സ്വകാര്യ ആസ്​പത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
യദുകൃഷ്ണ, ദയകൃഷ്ണ എന്നിവര്‍ മക്കളാണ്. പാരിപ്പള്ളി പോലീസ് കേസെടുത്തു.
 
നാണി
ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പാമ്പുറം തോപ്പില്‍ കിഴക്കതില്‍ വീട്ടില്‍ നാണി (90) അന്തരിച്ചു. മക്കള്‍: ഗോപാലകൃഷ്ണന്‍, രാജമ്മ, രവി, ചന്ദ്രന്‍. മരുമക്കള്‍: ജയകുമാരി, ഉഷാകുമാരി, ആനന്ദവല്ലി.
 
ബാലകൃഷ്ണന്‍ നായര്‍
മുഖത്തല: മോതീന്‍മുക്ക്, കൂട്ടക്കല്ലുവിള വീട്ടില്‍ ആര്‍.ബാലകൃഷ്ണന്‍ നായര്‍ (80)അന്തരിച്ചു. ഭാര്യ: മണിയമ്മ. മക്കള്‍: അനില്‍കുമാര്‍ ബി. (എസ്.ഐ.കൊല്ലം പോലീസ് ക്യാമ്പ്), ഹരേഷ് കുമാര്‍ ബി.(പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് ഐ.ടി.ഐ., കൊല്ലം), ആശ (ക്വയിലോണ്‍ ഫുഡ്‌സ്). മരുമക്കള്‍: സുജാത അനില്‍കുമാര്‍ (സഹകരണ വകുപ്പ്), ബിന്ദു ഹരേഷ് കുമാര്‍ (ടീച്ചര്‍), മോഹന്‍കുമാര്‍ (ഫാര്‍മസ്യൂട്ടിക്കല്‍ സെയില്‍സ്). ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
 
മണി എന്‍.
കുണ്ടറ: അംബിപ്പൊയ്ക തെക്കേവിള ജങ്ഷന്‍ രേവതി വിലാസത്തില്‍ മണി എന്‍. (64) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: രാഹുല്‍, രേവതി.
 
കുഞ്ഞിരാമന്‍ പിള്ള
കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂര്‍ തുണ്ടില്‍ പാര്‍വതി മന്ദിരത്തില്‍ കെ.ജി.എന്‍. കാഷ്യു ഫാക്ടറിയില്‍നിന്ന് വിരമിച്ച ചെക്കര്‍ എം.കുഞ്ഞിരാമന്‍ പിള്ള (79) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ. മക്കള്‍: രാധാമണി, ഹരിലാല്‍ (കുവൈത്ത്), മണിലാല്‍ (എസ്.സി.പി.ഒ., പത്തനാപുരം), ശ്രീലാല്‍ (കുവൈത്ത്). മരുമക്കള്‍: ശ്രീകുമാര്‍ (എസ്.ഐ. സ്‌പെഷല്‍ ബ്രാഞ്ച്, കൊല്ലം റൂറല്‍), പ്രമീള (കുവൈത്ത്), മഞ്ജു. (അഗ്രി. അസി. ഹരിപ്പാട്). ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.
 
ആര്‍.കൃഷ്ണപിള്ള
കുണ്ടറ: മുളവന വിളയിലഴികത്ത് ആര്‍.കൃഷ്ണപിള്ള (83) അന്തരിച്ചു. ഭാര്യ: സരസമ്മയമ്മ. മക്കള്‍: ബാലചന്ദ്രന്‍ പിള്ള, അനില്‍കുമാര്‍, ലതാകുമാരി. മരുമക്കള്‍: സന്ധ്യ, ചിത്രപ്രഭ, പരേതനായ ഗോപന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പില്‍.
 
പി.എസ്.ജോണ്‍
ഇടമണ്‍: പള്ളിയടിമുറിയില്‍ പി.എസ്.ജോണ്‍ (83) അന്തരിച്ചു. ഭാര്യ: മോളി ജോണ്‍. മക്കള്‍: ശോഭ, ഷേര്‍ളി, ഷീല. മരുമക്കള്‍: ബിജി ഫിലിപ്പ്, ജോണ്‍ മാമ്മന്‍, ജേക്കബ് മാത്യു. ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന്.
 
ശ്രീദേവി
തൊടിയൂര്‍: കല്ലേലിഭാഗം ലക്ഷ്മി വിലാസത്തില്‍ പരേതനായ വാസുദേവന്‍ ആചാരിയുടെ ഭാര്യ ശ്രീദേവി (55) അന്തരിച്ചു. മക്കള്‍: ദേവാനന്ദന്‍, ദേവദത്തന്‍, റാണി. മരുമകന്‍: ബിജു.
 
പ്രഭാകരന്‍ പിള്ള
ആയൂര്‍: പുത്തന്‍വിളയില്‍ പ്രഭാകരന്‍ പിള്ള (66) അന്തരിച്ചു. ഭാര്യ: ലളിതാംബിക. മക്കള്‍: ഷിബുകുമാര്‍, സന്തോഷ് കുമാര്‍ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: ജിഷ, രശ്മി. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പില്‍.
 
വിദ്യാസേനന്‍
കൊല്ലം: തുമ്പറ മുണ്ടയ്ക്കല്‍ വെസ്റ്റ് എം.ആര്‍.എ. 101ല്‍ പുഷ്പമന്ദിരത്തില്‍ പരേതനായ തൊളിയറ കുട്ടന്റെയും ദേവയാനിയുടെയും മകന്‍ വിദ്യാസേനന്‍ (ബാബു-60) അന്തരിച്ചു. ഭാര്യ: ലതിക. മരണാനന്തര കര്‍മ്മങ്ങള്‍ ഞായറാഴ്ച 6ന്.
 
വിജയന്‍
മരുത്തടി: കന്നിമേല്‍ചേരി ചെരണയ്ക്കാട്ട് വീട്ടില്‍ വിജയന്‍ കെ.ആര്‍. (58) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: വിജി, വിജീഷ്. മരുമകന്‍: സജു. സഞ്ചയനം ശനിയാഴ്ച 8ന്.
 
സന്തോഷ്
ആദിനാട് വടക്ക്: വാത്തി അയ്യത്ത് ദേവദാസന്റെ മകന്‍ സന്തോഷ് (28) ഗള്‍ഫില്‍ അപകടത്തില്‍ മരിച്ചു. അമ്മ: സുഭാഷിണി. സഹോദരന്‍: സുഭാഷ്.
 
എസ്.സുന്ദരേശന്‍
പുനലൂര്‍: കൊച്ചുപ്ലാച്ചേരി ലക്ഷ്മിവിലാസത്തില്‍ എസ്.സുദര്‍ശനന്‍ (64) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: സുനീഷ്, സുമേഷ്, സുകേഷ്, സുജിത്ത്. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പില്‍.
 
അനില്‍കുമാര്‍
പട്ടാഴി: മരുതമണ്‍ഭാഗം വട്ടക്കാലയില്‍ വീട്ടില്‍ രാഘവന്‍ പിള്ളയുടെ മകന്‍ അനില്‍കുമാര്‍ (49) അന്തരിച്ചു. ഭാര്യ: ശ്രീലത. മക്കള്‍: പ്രഗീഷ്, പ്രവീണ്‍. മരുമക്കള്‍: അശ്വതി, വിനീത. ശവസംസ്‌കാരം ശനിയാഴ്ച ഒന്നിന്.
 
രവീന്ദ്രന്‍ പിള്ള
പുത്തൂര്‍: താഴം അശ്വതിയില്‍ (കയണൂര്‍) രവീന്ദ്രന്‍ പിള്ള (85) അന്തരിച്ചു. ഭാര്യ: ശങ്കരിയമ്മ. മക്കള്‍: ജയശ്രീ, വിജി. മരുമക്കള്‍: വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.
 
ഗോപാലകൃഷ്ണന്‍
ആയൂര്‍: ഇളമാട് അമ്പലംമുക്ക് ലീലാ ഭവനില്‍ ഗോപാലകൃഷ്ണന്‍ (70) അന്തരിച്ചു. ഭാര്യ: ജി.ലീല. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.