വിദ്യാഭ്യാസരംഗം മതമൗലികവാദികള്‍ കൈയടക്കുന്നു -ഡോ. വി.ശിവദാസന്‍

Posted on: 14 Nov 2014കണ്ണൂര്‍: രാജ്യത്ത് കോളേജുകളിലും സര്‍വകലാശാലകളിലും മതമൗലികവാദികള്‍ ആധിപത്യമുറപ്പിച്ചിരിക്കുകയാണെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി.ശിവദാസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഭക്ഷണം, വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഇത്തരക്കാര്‍ നിയന്ത്രിക്കുന്ന മാനേജ്‌മെന്റുകളാണ്. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കപടസദാചാരവാദികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചു.
മതമൗലികവാദികള്‍ക്ക് സിലബസ് നിശ്ചയിക്കാന്‍കൂടി അധികാരം നല്‍കാന്‍ പോകുകയാണ്. ചുംബനസമരത്തിനും ആലിംഗന സമരത്തിനുമെതിരെ പ്രതികരിക്കുന്നവര്‍ ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നില്ലെന്നും ശിവദാസന്‍ പറഞ്ഞു.
ചെറുതാഴം എച്ച്.എസ്.എസ്. അധ്യാപിക എം.സുല്‍ഫത്തിനെതിരെ നടത്തുന്ന പ്രചാരണവുമായി എസ്.എഫ്.ഐ.ക്ക് ബന്ധമില്ലെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി സരിന്‍ ശശി, പ്രസിഡന്റ് എം.വിജിന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


More News from Kannur