മണ്ണും പ്രകൃതിയും സംരക്ഷിക്കാന്‍ ആദിവാസികളുടെ നേതൃത്വത്തില്‍ 'നില്‍പ്പ് സമരം''

Posted on: 11 Sep 2014
ഇടുക്കി: മണ്ണും പ്രകൃതിയും സംരക്ഷിക്കാന്‍ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ ദേവികുളം ആര്‍.ഡി.ഓ ഓഫീസിലേക്ക് 'നില്‍പ്പ് സമരം'' നടത്തി.

ഇടമലക്കുടി മാതൃകയില്‍ ആദിവാസി ഊരുകളെ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ രൂപീകരിക്കുക, മുതുവാന്‍ മന്നാന്‍ പണിയ അടിയ മലംപണ്ടാരം തുടങ്ങിയ ദുര്‍ബല ആദിവാസികള്‍ക്ക് വേണ്ടി പ്രത്യേകം പാക്കേജ് നടപ്പാക്കുക, ആദിവാസി ശിശു മരണം തടയാന്‍ കാര്‍ഷിക പദ്ധതിയിലൂടെ സമഗ്ര പുനരധിവാസം നടപ്പിലാക്കുക, വനവകാശം സംപൂര്‍ന്നമായി നടപ്പാക്കുക, ആദിവാസി ഊര് ഭൂമിയും കമ്മ്യൂണിറ്റി ഫോറസ്റ്റും തിട്ടപ്പെടുത്തുക, മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക കുണ്ടളമറയൂര്‍, ചിന്നക്കനാല്‍, തുടങ്ങിയവര്‍ക്ക് പുനരധിവാസമ ഉറപ്പാക്കുക പട്ടയം നല്‍കിയവര്‍ക്ക് ഭൂമി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളം ഒട്ടാകെ നടന്നു വരുന്ന 'നില്‍പ്പ് സമരത്തിന്റെ' ഭാഗമായി ആയിരുന്നു ദേവികുളത്ത് സമരം സംഘടിപ്പിച്ചത്.

വാര്‍ത്ത അയച്ചത്: സുരേഷ് പി.എം