കൂട്ടയോട്ടം നടത്തി

Posted on: 20 Nov 2014വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളുടെ നേതൃത്വത്തില്‍ ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി.
ഫ്ലഗ് ഓഫ് കര്‍മം ആലുവ ഡിസിആര്‍ബി ഡിവൈഎസ്​പി ബിജി ജോര്‍ജ് നിര്‍വഹിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ ശിവശങ്കരന്‍, സ്‌കൂള്‍ മാനേജര്‍ ഫാ: ആന്റണി ചെറിയകടവില്‍, പ്രധാന അധ്യാപിക നാസ് മാനുവല്‍, വി.പി. ഫ്രാന്‍സിസ്, വിദ്യാധര മേനോന്‍, ടി.ജെ. കൊച്ചുത്രേസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചിത്രം: ലോക പ്രമേഹദിനത്തിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ആലുവ ഡി.സി.ആര്‍.ബി. ഡിവൈഎസ്.പി. ബിജി ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.


More News from Ernakulam