ദൃശ്യോത്സവം തുടങ്ങി

Posted on: 20 Nov 2014കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദിയില്‍ 'ദൃശ്യോത്സവം' പരിപാടി തുടങ്ങി. 8 ദിവസത്തെ കലാവിരുന്ന് സാജു പോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷനായി.
മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ ചെങ്ങാട്ട്, മെമ്പര്‍മാരായ ബീന രാജു, വിജി രാജി, കണ്‍വീനര്‍ ടി.എല്‍. പ്രദീപ്, പി.പി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആദ്യപരിപാടിയായി കണ്ണൂര്‍ വനിതാ സാഹിതിയുടെ രജിത മധു , 'അബൂബക്കറിന്റെ ഉമ്മ പറയുന്നത്' എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു. ലഘുനാടകം, നൃത്തനൃത്യങ്ങള്‍, ഡോക്യുമെന്ററി, ഹ്രസ്വസിനിമ, ക്ലാസിക് സിനിമകള്‍, പ്രഭാഷണം എന്നിവയാണ് ദൃശ്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 23ന് സമാപിക്കും.


More News from Ernakulam