അനധികൃത ഊന്നി - ചീനവലകള്‍ നീക്കം ചെയ്തു

Posted on: 20 Nov 2014ചെറായി : കിഴക്കേ കായലില്‍ അനധികൃതമായി നാട്ടിയ 100 ഓളം ഊന്നിയും ചീനവലയും നീക്കം ചെയ്തു.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പരമേശ്വരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന പരിശോധനയില്‍ കണ്ടെത്തിയ ചീനവലകളും ഊന്നികളുമാണ് നീക്കം ചെയ്തത്.
ദേശീയ ജലപാതയുടെ സംരക്ഷണത്തിനും കായലിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനും വേണ്ടിയായിരുന്നു നടപടി.ഇതില്‍ ദേശീയ ജലപാതക്ക് വേണ്ടി നേരത്തെ നഷ്ടപരിഹാരം നല്‍കി നീക്കം ചെയ്ത വലകളും ഉള്‍പ്പെടും. നഷ്ടപരിഹാരം വാങ്ങി തത്കാലത്തേക്ക് പിഴുതുമാറ്റിയശേഷം വീണ്ടും സ്ഥാപിച്ച വലകളാണിതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.


More News from Ernakulam