ദമ്പതിമാരുടെ സംഗീതവിരുന്നുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

Posted on: 20 Nov 2014കൊച്ചി: കലാഭവന്‍ സാബുവിന്റെയും അദ്ദേഹത്തിന്റെ ഭാര്യ മിനിയുടേയും ഗാനങ്ങള്‍ എറണാകുളം ജനറല്‍ ആസ്​പത്രിയിലെ രോഗികള്‍ക്കു സാന്ത്വന സംഗീതത്തിന്റെ വിരുന്നൊരുക്കി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആസ്​പത്രിയില്‍ സംഘടിപ്പിച്ചുവരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ മുപ്പത്തിയൊന്‍പതാം പതിപ്പിലാണ് ദമ്പതിമാര്‍ ഗാനങ്ങള്‍ ആലപിച്ചത്.
മുന്‍ പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വി.സി. ചന്ദ്രന്റെ പ്രാര്‍ത്ഥനാഗാനത്തോടെയാണ് ആരംഭിച്ചത്.കൊച്ചി കേന്ദ്രീകരിച്ചുള്ള കലാഭവന്‍ കള്‍ച്ചറല്‍ ക്ലബ്ബില്‍ മുപ്പതു വര്‍ഷത്തോളമായി അംഗമാണ് സാബു.പ്രശസ്ത ഗായകര്‍ പങ്കു ചേരുന്നതിനാല്‍ കൂട്ടിരിപ്പുകാരും കൂടുതലായി പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ബോണി തോമസ് പറഞ്ഞു.


More News from Ernakulam