മുട്ടാര്‍പുഴ തീരത്തെ വല കെട്ടലിനെതിരെ ഇന്ന് മനുഷ്യച്ചങ്ങല

Posted on: 20 Nov 2014കൊച്ചി : മുട്ടാര്‍പുഴ തീരം അടച്ചുകെട്ടാനുള്ള കൊച്ചി നഗരസഭയുടെ തീരുമാനത്തിനെതിരെ പുഴ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മനുഷ്യച്ചങ്ങല നടക്കും. മുട്ടാര്‍പുഴയുടെ തീരത്ത് വൈക്ീട്ട് അഞ്ച് മണിക്ക് നടക്കുന്ന ചങ്ങലയില്‍ രാഷ്ട്രീയ, കലാ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരും പ്രകൃതിസ്‌നേഹികളും നാട്ടുകാരും പങ്കെടുക്കും.
മുട്ടാര്‍പുഴയുടെ തീരത്ത് കൊച്ചി നഗരസഭ 12 അടി ഉയരത്തില്‍ വല കെട്ടുന്നതിനെതിരെയാണ് സമരം. കൊച്ചി നഗരസഭയും കളമശ്ശേരി നഗരസഭയും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി മേയര്‍ യോഗം വിളിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. കളമശ്ശേരി നഗരസഭയ്ക്ക് നോട്ടീസ് നല്‍കി വീണ്ടും യോഗം വിളിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊച്ചി നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.
ഇടപ്പള്ളി തോടാണ് കൊച്ചി നഗരസഭയുടേയും കളമശ്ശേരി മുനിസിപ്പാലിറ്റിയുടേയും അതിര്‍ത്തിയെന്നും അപ്പോള്‍ മുട്ടാര്‍പുഴത് തീരത്ത് പണികള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് കൊച്ചി നഗരസഭയുടെ വാദം. പുഴതീരം കെട്ടിമറയ്ക്കാതെ കൈവരികള്‍ തീര്‍ത്ത് മരങ്ങളും ചെടികളും ഇരിപ്പിടങ്ങളുമൊരുക്കി മനോഹരമാക്കണമെന്നാണ് പുഴ സംരക്ഷണവേദിയുടെ ആവശ്യം.


More News from Ernakulam