കൊച്ചിന്‍ മെട്രോ ബാര്‍ വിരുദ്ധ സമിതി സമരം നൂറ് ദിവസം പിന്നിട്ടു

Posted on: 20 Nov 2014കൊച്ചി: കൊച്ചിന്‍ മെട്രോ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാംസ്‌കാരിക റെസിഡന്റ്‌സ് സംഘടനകള്‍ നടത്തിവരുന്ന സമരം നൂറ് ദിനം പിന്നിട്ടു. ബാര്‍ പൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനകളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കൊച്ചിന്‍ മെട്രോ ബാര്‍ വിരുദ്ധ സമിതി നടത്തിയ വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറര്‍ ഈസാബിന്‍ അബ്ദുള്‍ കരീം മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എന്‍.എ ഷഫീഖ് അധ്യക്ഷനായിരുന്നു.


More News from Ernakulam