പഠനശിബിരം തുടങ്ങി

Posted on: 20 Nov 2014കൊച്ചി: കളമശ്ശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബജാജ് ഇലക്ട്രിക്കല്‍സ് വിദ്യാര്‍ഥികള്‍ക്കായി പഠനശിബിരം ആരംഭിച്ചു. ബജാജ് ഇലക്ട്രിക്കല്‍സ് കസ്റ്റമര്‍ കെയര്‍ ട്രെയിനര്‍ സുബാഷ് ചന്ദ്ര പഠനശിബിരം ഉദ്ഘാടനം ചെയ്തു.
ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. ജോബി അശീതുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. ഡയറക്ടര്‍ ഫാ. ജോസഫ് രാജന്‍ കിഴവന, ജേക്കബ് ജോയച്ചന്‍, വിക്ടര്‍ മരക്കാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ബജാജ് ഇലക്ട്രിക്കല്‍സിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്കായി പഠനശിബിരം നടത്തുന്നത്.


More News from Ernakulam