ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് ചാമ്പ്യന്‍മാര്‍

Posted on: 20 Nov 2014കല്ലൂര്‍ക്കാട് ഉപജില്ലാ കലോത്സവം


മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഉപജില്ലാ കലോത്സവത്തില്‍ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി ചാമ്പ്യന്‍മാര്‍. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളില്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയ സെന്റ് സെബാസ്റ്റ്യന്‍സ് ജേതാക്കള്‍ക്കുള്ള ജോര്‍സി പൈലി സ്മാരക ട്രോഫിയും കരസ്ഥമാക്കി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 161 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കള്ളിക്കാട് വിമലമാതാ സ്‌കൂളിനൊപ്പം 201 പോയിന്റും യു.പി. വിഭാഗത്തില്‍ 80 പോയിന്റും നേടിയാണ് സെന്റ് സെബാസ്റ്റ്യന്‍സ് ചരിത്രവിജയം കുറിച്ചത്.
എല്‍.പി. വിഭാഗത്തില്‍ വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് 55 പോയിന്റോടെ ചാമ്പ്യന്‍മാരായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒപ്പത്തിനൊപ്പം പോരാടിയാണ് വാഴക്കുളം വിമലമാതാ ചാമ്പ്യന്‍പട്ടം പങ്കിട്ടത്.
അറബി കലോത്സവത്തില്‍ എല്‍.പി. വിഭാഗത്തില്‍ എന്‍.എസ്.എസ്. എല്‍.പി.എസ് 43 പോയിന്റും യു.പി വിഭാഗത്തില്‍ സെന്റ് മൈക്കിള്‍സ് യു.പി സ്‌കൂള്‍ 55 പോയിന്റും നേടി ജേതാക്കളായി. സംസ്‌കൃതോത്സവത്തില്‍ 84 പോയിന്റ് നേടിയ ശ്രീനാരായണ യു.പി. സ്‌കൂളിനാണ് യു.പി വിഭാഗം ചാമ്പ്യന്‍പട്ടം.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മദര്‍ ശ്രീജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷയായി. എ.ഇ.ഒ വി.കെ. രമ, ഡോ. സിസ്റ്റര്‍ ആനീസ് വെച്ചൂര്‍, സിസ്റ്റര്‍ എലിസബത്ത്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷേര്‍ളി ജോസഫ്, രാജു കണിമറ്റം, ജോര്‍ജ് തെക്കുംപുറം, ഷിജി സണ്ണി, മിനിമോള്‍ രാജീവ്, സിസ്റ്റര്‍ സോളി.കെ. തോമസ്, ജി. പ്രസന്നന്‍, സോളി ജോണി എന്നിവര്‍ സംസാരിച്ചു. കലോത്സവ മത്സരഫലം കല്ലൂര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. www/aeokkd.com.


More News from Ernakulam