സംസ്‌കൃതഭാഷാ പഠനശിബിരം സമാപിച്ചു

Posted on: 20 Nov 2014പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് എസ്എന്‍ഡിപി യൂണിയന്റെ കീഴിലെ ശ്രീനാരായണ വൈദികസമിതിയുടെ നേതൃത്വത്തില്‍ നടന്ന സംസ്‌കൃതഭാഷാ പഠനശിബിരം സമാപിച്ചു. സമാപനസമ്മേളനം ജയന്‍ എന്‍. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. സുബ്രഹ്മണ്യ അയ്യര്‍, എടനാട് രാജന്‍നമ്പ്യാര്‍, എ.പി. നൗഷാദ് ശാന്തി, ടി.വി. ഷിബു ശാന്തി, അജി ശാന്തി എന്നിവര്‍ പ്രസംഗിച്ചു.
ശബരിമല മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മിത കര്‍പ്പൂര പായ്ക്കറ്റുകള്‍, പനിനീര്‍ക്കുപ്പി എന്നിവ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ ശ്രമിക്കണമെന്ന് സമ്മേളനം നിര്‍ദേശിച്ചു.


More News from Ernakulam