കിഴക്കമ്പലം അയ്യങ്കുഴി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിനവും

Posted on: 20 Nov 2014കിഴക്കമ്പലം: അയ്യന്‍കുഴി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിനാഘോഷവും യജ്ഞാചാര്യന്‍ രാജം നാരായണന്‍, ചേന്നാസ് ഗിരീശന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ 20 മുതല്‍ 28 വരെ നടക്കും.
ദിവസേന രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ യജ്ഞകര്‍മങ്ങളും പ്രഭാഷണവും ഉണ്ടാകും. വൈകീട്ട് 6.50ന് ദീപാരാധന ആരംഭിക്കും.
പ്രതിഷ്ഠാദിനമായ 28ന് രാവിലെ 5ന് നിര്‍മാല്യദര്‍ശനം, പ്രഭാതപൂജകള്‍, 8.30 മുതല്‍ കലശം, നവകം, അഭിഷേകം, ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ട്, 6.50ന് ദീപാരാധന എന്നിവയുണ്ടാകും.


More News from Ernakulam