ഡോ. എം.എന്‍. അനന്തനാരായണനും ജി. മാലതി മേനോനും ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം

Posted on: 20 Nov 2014കൊച്ചി: ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരത്തിന് ഡോ. എം.എന്‍. അനന്തനാരായണനും ജി. മാലതി മേനോനും അര്‍ഹരായി.
കലാരംഗത്തെ മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് മാലതി മേനോന് പുരസ്‌കാരം. നിര്‍ദ്ധനരായവര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഡോ. എം.എന്‍. അനന്തനാരായണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും കീര്‍ത്തി പത്രവുമാണ് പുരസ്‌കാരം.
ഡിസംബര്‍ 20 ന് രാവിലെ പത്തിന് നടക്കുന്ന ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.


More News from Ernakulam