മരുന്ന് വില വര്‍ദ്ധനക്കെതിരെ എ.ഐ.വൈ.എഫ്. സമര സായാഹ്നം

Posted on: 20 Nov 2014ചെറായി : ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതമായ വിലവര്‍ദ്ധനക്കെതിരെ എ.ഐ.വൈ.എഫ്. വൈപ്പിന്‍ മണ്ഡലം കമ്മിറ്റി സമരസായാഹ്നം നടത്തി. ചെറായി ദേവസ്വംനടയില്‍ നടന്ന പരിപാടി എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് കെ.പി. വിപിന്‍രാജ് അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ. വൈപ്പിന്‍ മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്, ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. മജ്‌നു കോമത്ത്, മണ്ഡലം അസി. സെക്രട്ടറി എന്‍.കെ. ബാബു, എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ജയദീപ്, കേരള മഹിളാ സംഘം വൈപ്പിന്‍ മണ്ഡലം സെക്രട്ടറി ടി.എസ്. സബീന, പ്രസിഡന്റ് ജിന്‍ഷ കിഷോര്‍, സി.പി.ഐ. ചെറായി ലോക്കല്‍ സെക്രട്ടറി ഒ.ജെ. ആന്റണി, എന്‍.കെ. അനില്‍കുമാര്‍, വി.കെ. സന്തോഷ്, ഇ.എ. അജിത്ത്്‌ഘോഷ്, എന്‍.ആര്‍. പ്രഫുല്‍രാജ് എന്നിവര്‍ സംസാരിച്ചു.


More News from Ernakulam