പുറമ്പോക്ക് ഭൂമിയിലേക്ക് മാര്‍ച്ച് നടത്തി

Posted on: 20 Nov 2014ആലുവ: വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടെ മാര്‍ച്ച് നടത്തി. എടത്തല അല്‍ അമീന്‍ കോളജിന് സമീപമുള്ള പത്തേക്കറോളം വരുന്ന കോയേലി പുറമ്പോക്ക് ഭൂമിയിലേക്കായിരുന്നു മാര്‍ച്ച് . വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി കോമ്പാറ ജങ്ഷനില്‍ ഉദ്ഘാടനം ചെയ്തു.
ഭൂസമര സമിതി ജില്ലാ നേതാവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ ജ്യോതിവാസ് പറവൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സോന്‍.ജി. വെണ്‍പുഴശേരി, ഖാലിദ് മുണ്ടപ്പിള്ളി, സന്തോഷ്‌കുമാര്‍, ഡി. ഗംഗാധരമേനോന്‍, മറിയംബീവി, അല്‍ഫോന്‍സ മാര്‍ട്ടിന്‍, എന്‍.എ.എം. ബഷീര്‍, ജിമ്മി ജോണ്‍, കരീം എട്ടാടന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


More News from Ernakulam