വൃക്കരോഗം: യുവാവ് ചികിത്സാ സഹായം തേടുന്നു

Posted on: 20 Nov 2014കോലഞ്ചേരി: വൃക്കരോഗം ബാധിച്ച നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു. തോന്നിക്ക പാതിരാക്കോട്ടില്‍ ഫ്രാന്‍സിസ് (42) ആണ് ചികിത്സ നടത്തുന്നതിലേക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.
രണ്ട് വര്‍ഷത്തോളം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി അമൃത ആസ്​പത്രിയിലേക്ക് മാറ്റി. നിലവില്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നതിനാല്‍ നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു.
വാര്‍ഡ് അംഗം എം.വി. പത്രോസ് ചെയര്‍മാനായും മത്തായി എബ്രഹാം കണ്‍വീനറായും രൂപവത്കരിച്ച സമിതി കോലഞ്ചേരി യൂണിയന്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. 741002010000058 എന്ന അക്കൗണ്ട് നമ്പറിന്റെ ഐ.എഫ്.എസ്.സി. കോഡ് UBINO 574104 എന്നതാണ്. വിവരങ്ങള്‍ക്ക്: 9447475017.


More News from Ernakulam