മത്സ്യത്തൊഴിലാളികളുടെ താലൂക്കോഫീസ് മാര്‍ച്ച് 29 ന്‌

Posted on: 20 Nov 2014കൊച്ചി: ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ കൊച്ചി താലൂക്കോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നു. വേമ്പനാട്ടുകായലിലെ എക്കലും ചെളിയും നീക്കം ചെയ്യുക, വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട് ഊന്നിവലകള്‍ നീക്കം ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട് ഊന്നിവലകളും ചീനവലകളും മാറ്റപ്പെട്ടിരുന്നു. 2009-ല്‍ 98 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തുക നല്‍കാന്‍ നാഷണല്‍ ഹൈവേ അധികാരികള്‍ തയ്യാറായിട്ടില്ല എന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ശനിയാഴ്ച രാവിലെ ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. പത്രസമ്മേളനത്തില്‍ പി.കെ. കാര്‍ത്തികേയന്‍, കെ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


More News from Ernakulam