ശാശാമ്മ
മറ്റക്കുഴി: ചേലത്തടത്തില്‍ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ (81) അന്തരിച്ചു. മക്കള്‍: പൗലോസ്, വര്‍ഗീസ്, മത്തായി, മറിയക്കുട്ടി, എല്‍സി, മേരി. മരുമക്കള്‍: ലില്ലി, മറിയാമ്മ, സാലി, മത്തായി, പത്രോസ്, ജോസ്. പരേത വെട്ടിക്കാട് കുടുംബാംഗമാണ്. ശവസംസ്‌കാരം വ്യാഴാഴ്ച ഒന്നിന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.
 
രത്‌നന്‍
വൈപ്പിന്‍: ഓച്ചന്തുരുത്ത് പുത്തന്‍വീട്ടില്‍ രത്‌നന്‍ (63) അന്തരിച്ചു. ഭാര്യ: തങ്ക. മക്കള്‍: ശ്യാംദത്ത്, ശ്രീരാഖി. മരുമക്കള്‍: രഞ്ജിത, അനില്‍. ശവസംസ്‌കാരം വ്യാഴാഴ്ച 12ന് മുരുക്കുംപാടം പൊതുശ്മശാനത്തില്‍.
 
തങ്ക
കരിങ്ങാച്ചിറ: ചങ്ങംപുത അയ്യന്‍തുരുത്തില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ തങ്ക (76) അന്തരിച്ചു. മക്കള്‍: രാജു (സിപിഎം ചങ്ങംപുത ബ്രാഞ്ച് മെമ്പര്‍) മോഹനന്‍ (സിപിഎം തിരുവാങ്കുളം എല്‍സി മെമ്പര്‍), ഭാസി. മരുമകള്‍:കല്പന. ശവസംസ്‌കാരം ഒന്നിന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍.
 
കൃഷ്ണവാര്യര്‍
ആലുവ: നീറിക്കോട് കിഴക്കേ വാര്യത്ത് കൃഷ്ണവാര്യര്‍ (68) അന്തരിച്ചു. ഭാര്യ: രാജലക്ഷ്മി. മകള്‍: ശാലിനി. മരുമകന്‍: സതീഷ് കുമാര്‍ (സബ്‌കോടതി, പാലാ). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
 
പിഞ്ചുകുഞ്ഞ് കുളത്തില്‍വീണ് മരിച്ചു
പറവൂര്‍:
പിഞ്ചുകുഞ്ഞ് വീടിനുമുന്നിലെ കുളത്തില്‍ വീണ് മരിച്ചു. മാച്ചാംതുരുത്ത് കൊരക്കരശ്ശേരി സക്കീര്‍ ഹുസ്സൈന്റേയും ഷൈലിയുടേയും മകന്‍ ബസീന്‍ (രണ്ടര)യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. അമ്മയും അമ്മൂമ്മയും നിസ്‌കരിക്കാന്‍ അകത്ത് മുറിയിലേക്കുപോയ സമയത്താണ് അപകടമുണ്ടായത്. ഉടനെ പറവൂര്‍ ഗവ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
 
ബസ്സിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
മൂവാറ്റുപുഴ:
കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കാലാമ്പൂര്‍ കടുംപിടി കണിപറമ്പില്‍ മണിയുടെ മകന്‍ ജിനേഷ് (29) ആണ് മരിച്ചത്. മൂവാറ്റുപുഴ ശ്രീറാം ഫൈനാന്‍സില്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച എം.സി. റോഡില്‍ മീങ്കുന്നത്തായിരുന്നു അപകടം. മാതാവ് നന്ദിനി. ഭാര്യ പ്രീത നെല്ലിമറ്റം പുന്നക്കുളം കുടുംബാംഗം. ഏക മകള്‍ ആവണി. സഹോദരങ്ങള്‍ ജയേഷ്, നിഷ. ശവസംസ്‌കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പില്‍.
 
രാജമ്മ
പള്ളുരുത്തി: കടെഭാഗം ദേശത്ത് മരട്ടില്‍ വിശ്വനാഥെന്റ ഭാര്യ രാജമ്മ (87) അന്തരിച്ചു. മക്കള്‍: രമേശന്‍ (റിട്ട. കെഎസ്ആര്‍ടിസി), നന്ദകുമാര്‍ (റിട്ട. എന്‍ഐസി) സുരേഷ് (ആധാരം എഴുത്ത്), അജിത് കുമാര്‍ (കെഎസ്ഇബി). മരുമക്കള്‍: പരേതനായ ശോഭന്‍, വസുമതി, വരദ, സത്യഭാമ, സജിത. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തില്‍.
 
കുഞ്ഞന്‍ ആചാരി
കോലഞ്ചേരി: കടയിരുപ്പ് കൂരാച്ചി കിഴക്കേ കൊറ്റന്ത്രയില്‍ കുഞ്ഞന്‍ ആചാരി (78) അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കള്‍: രാജമ്മ, ഉണ്ണി, രാജപ്പന്‍, ചന്ദ്രന്‍. മരുമക്കള്‍: രാജപ്പന്‍, ശ്രീദേവി, ശരണ്യ. ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ഇരുമ്പനം പൊതുശ്മശാനത്തില്‍.
 
സില്‍വി ഫിഗരെദോ
വൈപ്പിന്‍: മാലിപ്പുറം പതിശ്ശേരി സില്‍വി ഫിഗരെദോ (64) അന്തരിച്ചു. ഭാര്യ: ജൂലി ഫിഗരെദോ. മക്കള്‍: ബിജു (അബുദാബി), ഷേര്‍ളി, ബെന്നി. മരുമക്കള്‍: ഫ്രെഡി ദൗരവ് (കെഎസ്ഇബി), പ്രീമ. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍.
 
വത്സല ബാലന്‍
മരട്: വൈക്കത്തുശ്ശേരിയില്‍ ബാലന്റെ ഭാര്യ റിട്ട. അധ്യാപിക വത്സല (ബേബി-74) അന്തരിച്ചു. മക്കള്‍: അജിത് ബാലന്‍, അനീഷ് ബാല്‍ (ഷിപ്പിംഗ് ഏജന്‍സി), മധു വി ബാല്‍ (ബാഡ്മിന്റണ്‍ കോച്ച്). മരുമകള്‍: ഷീജ.
 
സി.കെ. മോഹനന്‍
പള്ളുരുത്തി: പുല്ലാരദേശത്ത് വെളീപറമ്പ് റോഡില്‍ വൈശാഖ് നിവാസില്‍ ചാല്‍പുറത്ത് കണ്ടച്ചന്റെ മകന്‍ മോഹനന്‍ (സി.കെ. മോഹനന്‍ മാസ്റ്റര്‍ 81) അന്തരിച്ചു. ഭാര്യ: സൗദാമിനി മോഹനന്‍. മക്കള്‍:നിഷാന്ത് മോഹനന്‍ (വില്ലേജ് ഓഫീസ് ഇടക്കൊച്ചി) ഗ്രീഷ്മ. മരുമക്കള്‍: ബിന്ദു നിഷാന്ത്, റെജിമോന്‍.
 
ഡോ. കെ.കെ. സുകുമാരന്‍
തൃപ്പൂണിത്തുറ: പൂത്തോട്ട കടവില്‍ ഡോ. കെ.കെ. സുകുമാരന്‍ (86) അന്തരിച്ചു. ഭാര്യ: ശാന്തകുമാരി. മക്കള്‍: ജയപ്രകാശന്‍ (ഫോറസ്റ്റ് ഓഫീസര്‍ നേര്യമംഗലം), ജയദേവന്‍ (ശ്രീനാരായണ പബ്ലിക് സ്‌കൂള്‍, പൂത്തോട്ട), ജയശ്രീ. മരുമക്കള്‍: ലീന (ഗവ. യുപിഎസ് ഉദയനാപുരം) നിഷ (കെപിഎംഎച്ച്എസ് പൂത്തോട്ട) പരേതനായ പ്രസാദ്.
 
രാജന്‍
ശ്രീമൂലനഗരം: കല്ലയം പുതിയേടന്‍ വീട്ടില്‍ കുറുമ്പന്റെ മകന്‍ രാജന്‍ (56) അന്തരിച്ചു. ഭാര്യ: പരേതയായ മാരി. മക്കള്‍: സജി, സജിത, സതീഷ്. മരുമക്കള്‍: സരിത, ഷൈജി, സുനില്‍കുമാര്‍. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് ചൊവ്വര എസ്എന്‍ഡിപി ശ്മശാനത്തില്‍.
 
സെലീന
വൈപ്പിന്‍ : ഞാറക്കല്‍ പെരുമ്പിള്ളി ഇട്ടിക്കുന്നത്ത് വറുതുകുട്ടിയുടെ ഭാര്യ സെലീന (84) അന്തരിച്ചു. മക്കള്‍ : ആന്റണി, സേവ്യര്‍, ഷേളി, ഷൈല, മേരി, ജോസഫ്. മരുമക്കള്‍ : പൗളി, ജൂഡിറ്റ് (പ്രധാനാധ്യാപിക, എസ്. എച്ച്. യു. പി. സ്‌കൂള്‍, കര്‍ത്തേടം), മൈക്കിള്‍, ജോസഫ്, ജോസ്, രാസ്മി. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍ .
 
അബ്ദുറഹ്മാന്‍
പറവൂര്‍: വാണിയക്കാട് പനച്ചിക്കപറമ്പില്‍ അബ്ദുറഹിമാന്‍ (72) അന്തരിച്ചു. ഭാര്യ: ഐഷാബി. മക്കള്‍: സിദ്ധിഖ്, മജീദ്, കബീര്‍, ശുക്കൂര്‍, സക്കീന. മരുമക്കള്‍: ഫസീല, അസ്മ, ഫസീല, റശീദ, കമറുദ്ദീന്‍.
 
ഭഗീരഥിയമ്മ
മൂവാറ്റുപുഴ: കാലാമ്പൂര്‍, മേനാമറ്റത്ത് വീട്ടില്‍ നീലകണ്ഠന്‍ നായരുടെ ഭാര്യ ഭഗീരഥിയമ്മ (91) അന്തരിച്ചു. മക്കള്‍: ഗോപാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍),മോഹന്‍ (മുന്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി), രാജാമണി (റിട്ട. അധ്യാപിക).മരുമക്കള്‍: പുഷ്പകുമാരി, രാജന്‍ (റിട്ട. അധ്യാപകന്‍). ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.
 
ഖദീജ
ചേലക്കുളം: ചേലക്കുളം കാവുങ്ങല്‍ പറമ്പ് ജമാഅത്തിലെ മാത്രക്കാട്ട് പരേതനായ ഖാലിദിന്റെ ഭാര്യ ഖദീജ (60) അന്തരിച്ചു. മക്കള്‍: റംലത്ത്, ഇസ്മായില്‍. മരുമക്കള്‍: അലിയാര്‍, അമീന. ഖബറടക്കം വ്യാഴാഴ്ച 10ന് കാവുങ്ങല്‍പറമ്പ് ജമാ അത്ത് ഖബര്‍സ്ഥാനില്‍.
 
ജോസഫ്
ശ്രീമൂലനഗരം: ചൊവ്വര പയ്യപ്പിള്ളി വീട്ടില്‍ പരേതനായ തോമസിന്റെ മകന്‍ ജോസഫ് (88) അന്തരിച്ചു. റിട്ടയേഡ് ഇറിഗേഷന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ചൊവ്വര ചെറുതുരുത്തി കുടുംബാംഗം ഫിലോമിന (ശ്രീമൂലനഗരം ഗ്രാപഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: സിജ, സിമി, സിത (അയര്‍ലന്റ്), സില്ല (ബാംഗ്ലൂര്‍). മരുമക്കള്‍: ബിമല്‍ അല്ലിമംഗലത്ത് (കെഎസ്ഇബി കാലടി), സാനി കൊരട്ടിക്കുന്നേല്‍, സിജു മുളവരിയ്ക്കല്‍ (അയര്‍ലന്റ്), ജിന്‍സന്‍ മാടശ്ശേരി (ബാംഗ്ലൂര്‍). ശവസംസ്‌കാരം ശനിയാഴ്ച മൂന്നിന് ചൊവ്വര സെന്റ്‌മേരിസ് പള്ളി സെമിത്തേരിയില്‍.
 
ജില്‍ഷ
അങ്കമാലി: വേങ്ങൂര്‍ കുറ്റിലക്കര മേനാച്ചേരി വീട്ടില്‍ ആന്റുവിന്റെ ഭാര്യ ജില്‍ഷ (38) അന്തരിച്ചു. ആലുവ കൈതാരത്ത് കുടുംബാംഗമാണ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് ആലുവ കീഴ്മാട് പെരിയാകമുഖം സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍.
 
പി.എ. നാരായണന്‍ ആചാരി
കോതമംഗലം: കുത്തുകുഴി പറൂക്കുടിയില്‍ പരേതനായ അയ്യപ്പന്‍ ആചാരിയുടെ മകന്‍ പി.എ. നാരായണന്‍ ആചാരി (78) അന്തരിച്ചു. ഭാര്യ: മാധവി നാരായണന്‍. മക്കള്‍: പി.എന്‍. അശോകന്‍, പി.എന്‍. രാജേശ്വരി, പി.എന്‍. ബിന്ദു, പി.എന്‍. സിന്ധു. മരുമക്കള്‍: ഗായത്രി അശോകന്‍, ശ്രീകുമാര്‍, ബിജു, പരേതനായ ദിലീപ്. ശവസംസ്‌കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പില്‍.
 
സാറാമ്മ തോമസ്
മൂവാറ്റുപുഴ: വാഴപ്പിള്ളി കൊച്ചുപറമ്പില്‍ പരേതരായ തോമസിന്റെയും ശോശാമ്മയുടെയും മകള്‍ സാറാമ്മ തോമസ് (62- റിട്ട. ഗവ. ഹോമിയോ ഡിസ്‌പെന്‍സറി) അന്തരിച്ചു. സഹോദരങ്ങള്‍: ജോര്‍ജ്, ജോണി, മേരി, മോളി, ബിജി, പരേതനായ ബേബി. ശവസംസ്‌കാരം വ്യാഴാഴ്ച 12.30ന് വേഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.
 
കാര്‍ത്ത്യായനി
കോലഞ്ചേരി: കടക്കനാട് തേന്‍കുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായനി (84) അന്തരിച്ചു. മക്കള്‍: വിജയന്‍, സുരേന്ദ്രന്‍, സജീവന്‍, കുമാരി. മരുമക്കള്‍: ഗീത, സുധ, ശശികല, സുബ്രഹ്മണ്യന്‍.
 
എസ്. രാമകൃഷ്ണന്‍ നായര്‍
ഐരാപുരം: മേപ്പാത്ത് വീട്ടില്‍ എസ്. രാമകൃഷ്ണന്‍ നായര്‍ (68- റിട്ട. വില്ലേജ് അസിസ്റ്റന്റ്) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: സുശീല്‍, സുധീഷ്, സുനിത. മരുമക്കള്‍: ആശ, ഹൃദ്യ, അനില്‍. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.