വഴിവിളക്കുകള്‍ കത്തുന്നില്ല

Posted on: 16 Nov 2014ആലപ്പുഴ: ജില്ലയിലെ കുത്തിയതോട് പാലത്തിനു വടക്കോട്ട് എരമല്ലൂര്‍ വരെയുള്ള സ്ഥലത്ത് നാഷണല്‍ ഹൈവയിലെ മീഡിയനിലുള്ള വഴിവിളക്കുകളൊന്നും ഏതാനും ആഴ്ചകളായി കത്തുന്നില്ല.

എല്ലാ വൈദ്യുതി പോസ്റ്റുകളിലും പരസ്യങ്ങള്‍ പതിച്ചിട്ടുമുണ്ട്. പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ കൊണ്‍ട്രാക്ട് പുതുക്കാനുള്ള കാലതാമസം ആണ് കാരണം എന്നറിഞ്ഞു. പക്ഷെ ഈ കാലതാമസം മൂലം പൊതുജനമാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അടിയന്തരമായി ഈ വഴിവിളക്കുകള്‍ തെളിയിക്കുന്നതിന് നടപടി സ്വീകരിക്കണം.

വാര്‍ത്ത അയച്ചത്: ബി.സി ഉണ്ണികൃഷ്ണന്‍ നായര്‍