ആലിക്കുട്ടി മുസ്ലിയാര്‍
മാന്നാര്‍: പുത്തന്‍പുരയില്‍ ഹാജി ആലിക്കുട്ടി മുസ്ല്യാര്‍ (98) അന്തരിച്ചു. ഭാര്യ: പരേതയായ ബീവിക്കുഞ്ഞ്. മക്കള്‍: ഹലീമാബീവി (റിട്ട. അധ്യാപിക), ഹഫീളാ, ലത്തീഫാ, മുഹമ്മദ് ഹുസൈന്‍ (രാഗം ഫാസ്റ്റ് ഫുഡ്), നുസൈഫ, മുഹമ്മദ് സൂഫി (ബിസ്മി ഫുട്വെയര്‍).
മരുമക്കള്‍: കബീര്‍കുട്ടി (റിട്ട. മിലിട്ടറി), അലിക്കുഞ്ഞ് (സൗദി), ഷാഹുല്‍ ഹമീദ്, ഷെരീഫ്, സബൂറാ ബീവി, ഷാഹിദ.
 
സുഗുണന്‍
ചേര്‍ത്തല: നഗരസഭ 5-ാം വാര്‍ഡില്‍ നെടുമ്പ്രക്കാട്ട് കളത്തിശ്ശേരില്‍ കെ.എന്‍. സുഗുണന്‍ (61) അന്തരിച്ചു. ഭാര്യ: സുഷമ. മക്കള്‍: സുനിമോള്‍, സുജിത്ത്. മരുമകന്‍: ലെനീഷ്.
 
ദേവയാനി
ചേര്‍ത്തല: പട്ടണക്കാട് പാറയില്‍ഭാഗം അങ്കന്‍ നികര്‍ത്തില്‍വാസുവിന്റെ ഭാര്യ ദേവയാനി (72) അന്തരിച്ചു. മക്കള്‍: മേനക അശോകന്‍, പ്രസാദ്, പ്രമോദ്. മരുമക്കള്‍: അശോകന്‍, വാസിനി, മായ.
 
സുജാത
ചാരുംമൂട്: പുതുപ്പള്ളികുന്നം കറ്റകളീക്കല്‍ പടീറ്റതില്‍ സുഗതന്റെ ഭാര്യ സുജാത (40) കുളിമുറിയില്‍ വീണ് പരിക്കേറ്റ് മരിച്ചു.
ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് കുളിക്കാന്‍ കയറിയപ്പോഴാണ് തെന്നിവീണത്. ഉടന്‍തന്നെ നൂറനാട്ടെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് നൂറനാട് പോലീസ് പറഞ്ഞു. മൃതദേഹം മാവേലിക്കര സര്‍ക്കാര്‍ ആസ്​പത്രി മോര്‍ച്ചറിയില്‍.
 
ബിനു ജോര്‍ജ്
പള്ളിപ്പാട്: പുത്തന്‍കണ്ടത്തില്‍ ബിനു ജോര്‍ജ് (39) അന്തരിച്ചു. ഭാര്യ: കരുവാറ്റ ഇടയ്ക്കാട്ട് പുത്തന്‍പുരയില്‍ കുടുംബാംഗം ഷീബ. മക്കള്‍: ഷൈനി, സിനി. ശവസംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് പള്ളിപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കതോലിക്കേറ്റ് സിംഹാസന പള്ളി സെമിത്തേരിയില്‍.
 
ജഗദമ്മ
ചേര്‍ത്തല: ചേര്‍ത്തല നഗരസഭ 11-ാം വാര്‍ഡില്‍, കിഴക്കേക്കുറ്റില്‍ പരേതനായ ശ്രീധരന്‍ പിള്ളയുടെ ഭാര്യ ജഗദമ്മ (65) അന്തരിച്ചു. മക്കള്‍: സരിതാ പിള്ള (ആര്‍.എ.ഐ.സി. ഓഫീസ്, ചേര്‍ത്തല), മായ എസ്. പിള്ള, സംഗീത. മരുമക്കള്‍: ബെന്നി പീറ്റര്‍, ശശിധരന്‍ പിള്ള, ആര്‍. രവി (എച്ച്.എസ്.എസ്. വീയപുരം).
 
വാസുദേവന്‍
മുഹമ്മ: കഞ്ഞിക്കുഴി കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് മുഹമ്മ പഞ്ചായത്ത് 11ാം വാര്‍ഡ് കാട്ടിപ്പറമ്പില്‍ സി.എസ്.വാസുദേവന്‍ (65) അന്തരിച്ചു. ഭാര്യ: രേവമ്മ. മക്കള്‍: സജിമോള്‍, പരേതനായ സാബുമോന്‍. മരുമകന്‍: വിനോദ്.
 
ടി.കെ. ഗോപിനാഥന്‍ ആചാരി
പേരിശ്ശേരി:
തോട്ടുങ്കല്‍ ലക്ഷ്മിനിവാസില്‍ ടി.കെ. ഗോപിനാഥന്‍ ആചാരി (73) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മിയമ്മാള്‍. മക്കള്‍: ലത, മണിക്കുട്ടന്‍ ( വി.എ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ്), ലതിക. മരുമക്കള്‍: ഉത്തമന്‍, അനിത, പ്രദീപ്. ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
 
കമലാക്ഷിയമ്മ
ഹരിപ്പാട്: ആറാട്ടുപുഴ പത്തിശ്ശേരില്‍ ഒറ്റത്തെങ്ങില്‍ വടക്കതില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ കമലാക്ഷി (92) അന്തരിച്ചു. മക്കള്‍: ഓമന, മണിയമ്മ, കുശലകുമാരി. മരുമക്കള്‍: കരുണാകരന്‍, നാരായണന്‍, സുധാകരന്‍. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.
 
കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
ആലപ്പുഴ:
ഏഴുദിവസമായി കാണാതിരുന്ന യുവാവിനെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൈതവന കോതയ്ക്കാഴത്ത് വീട്ടില്‍ ഹരികൃഷ്ണന്റെ (35) മൃതദേഹമാണ് കല്ലുപാലത്തിന് കിഴക്കുവശത്തെ ഓടയില്‍നിന്ന് കണ്ടെത്തിയത്.
ഹരികൃഷ്ണനെ കാണാതായതായി വീട്ടുകാര്‍ സൗത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. മുനിസിപ്പാലിറ്റിയിലെ ജീവനക്കാര്‍ ഓട വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.