കീടരോഗ നിയന്ത്രണം മിത്രകുമിളുകളിലൂടെ

Posted on: 08 Mar 2015

രേഷ്മ രാജുജൈവകൃഷിക്ക് വളരെയേറെ പ്രചാരമുള്ള കാലമാണിത്. ജൈവരീതിയില്‍ കൃഷിചെയ്യുമ്പോള്‍ നേരിടേണ്ടിവരുന്ന ഒരു പ്രധാനപ്രശ്‌നമാണ് കീടരോഗ ബാധ. ഇപ്പോള്‍ ലഭ്യമായ പല ജൈവ ഉത്പന്നങ്ങളുടെയും ശരിയായ ഉപയോഗരീതി പലരും ശരിയായി ഗ്രഹിച്ചിട്ടില്ല. പ്രതിരോധമാണ് ചികിത്സയെക്കാള്‍ മെച്ചം എന്ന തത്ത്വമാണ് ജൈവ കൃഷിരീതിയില്‍ പ്രായോഗികം. രോഗകീട ബാധ രൂക്ഷമായിക്കഴിഞ്ഞാല്‍ ജൈവികനിയന്ത്രണം അത്രകണ്ട് ഫലപ്രദമാകണമെന്നില്ല.

വിളകളിലെ രോഗകീട നിയന്ത്രണത്തിന് ഉപയോഗിച്ചുവരുന്ന ചില മിത്രകുമിളുകളെ പരിചയപ്പെടാം. മണ്ണിലുള്ള രോഗകാരികളായ കുമിളുകളെ നശിപ്പിക്കാന്‍ കഴിവുള്ള മിത്രകുമിളാണ് െ്രെടക്കോഡര്‍മ. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ വളരെ ഫലപ്രദമായി രോഗനിയന്ത്രണം സാധ്യമാക്കും ഈ മിടുക്കന്‍.ഓര്‍ത്തുവെക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.

ഗുണനിലവാരമുള്ള കള്‍ച്ചറുകള്‍ അംഗീകൃതസ്ഥാപനങ്ങളില്‍നിന്ന് വാങ്ങുക.

രാസവളത്തോടൊപ്പം ഒരിക്കലും െ്രെടക്കോഡര്‍മ ചേര്‍ക്കരുത്.

രാസകുമിള്‍നാശിനികളോടൊപ്പവും ചേര്‍ക്കരുത്. ഇവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞുമാത്രം െ്രെടക്കോഡര്‍മ ചേര്‍ക്കുക.
മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കുമ്പോള്‍ ചേര്‍ക്കുക.

ബാക്ടീരിയ, വൈറസ് രോഗങ്ങള്‍ക്കെതിരെ ഫലപ്രദമല്ലെന്നോര്‍ക്കുക.

പാക്കറ്റിനുപുറത്ത് പരാമര്‍ശിച്ചിട്ടുള്ള കാലയളവിനുള്ളില്‍ത്തന്നെ ഉപയോഗിക്കുക.

ഇനി െ്രെടക്കോഡര്‍മ സമ്പുഷ്ട ജൈവവളം എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം. ഒരു കിലോ െ്രെടക്കോഡര്‍മ കള്‍ച്ചര്‍ ഉപയോഗിച്ച് 100 കിലോ വളം തയ്യാറാക്കാം. ഇതിനായി 90 കിലോ ഉണക്കിപ്പൊടിച്ച ചാണകവും 10 കിലോ വേപ്പിന്‍പിണ്ണാക്കും നന്നായി യോജിപ്പിച്ചെടുക്കണം. (9:1 എന്നതാണ് അനുപാതം) ഒരു കിലോ െ്രെടക്കോഡര്‍മ കള്‍ച്ചര്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി സംയോജിപ്പിക്കുക. ചെറിയതോതില്‍ ഈര്‍പ്പം ഈ മിശ്രിതത്തില്‍ ഉണ്ടായിരിക്കണം. പുട്ടിന് പൊടി കുഴയ്ക്കുന്ന പാകം എന്നോര്‍ക്കുക. ഈ മിശ്രിതം കൂനകൂട്ടി തണലില്‍ സൂക്ഷിക്കണം. നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവെക്കുകയും വേണം. അഞ്ചുദിവസം കഴിയുമ്പോള്‍ വീണ്ടും നന്നായി ഇളക്കിച്ചേര്‍ത്തുകൊടുക്കാം. നനവ് നിലനിര്‍ത്തണം. ഏകദേശം പത്ത് ദിവസത്തിനകം െ്രെടക്കോഡര്‍മ വംശവര്‍ധന നടത്തിയിരിക്കുന്നതായി മിശ്രിതത്തിന്റെ മുകളിലെ പച്ചനിറത്തില്‍നിന്ന് മനസ്സിലാക്കാം. ഇത് ചെടികളിലെ രോഗ പ്രതിരോധത്തിനുമാത്രമല്ല, വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന അടിവളവുമാണ്.

വിളകളില്‍ കീടനിയന്ത്രണത്തിന് സഹായകമായ ചില മിത്രകുമിളുകള്‍

ബ്യൂവേറിയ ബാസിയാന: മുഞ്ഞ, ചാഴി, ശലഭപ്പുഴുക്കള്‍ എന്നിവയ്‌ക്കെതിരെ ഉപയോഗിക്കാവുന്ന മിത്രകുമിളാണിത്.
വെര്‍ട്ടിസീലിയം ലെക്കാനി: നീരൂറ്റിക്കുടിക്കുന്ന പ്രാണികളായ മീലിമൂട്ട, വെള്ളീച്ച തുടങ്ങിയവയ്‌ക്കെതിരെ പ്രയോഗിക്കാന്‍ ഉത്തമം.
മെറ്റാറൈസിയം അനൈസോപ്‌ളിയേ: തെങ്ങിന്റെ പ്രധാനശത്രുവായ കൊമ്പന്‍ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കുന്നു.

Stories in this Section