കീ ഹോള്‍ ഫാമിങ്ങ് ; വഴികാട്ടിയായി കൃഷി വിജ്ഞാന കേന്ദ്രം

Posted on: 08 Feb 2015വെള്ളത്തിന്റെ ദാര്‍ലഭ്യം കാരണം കൃഷി മുടക്കേണ്ട.അതിനും ഇക്കാലത്ത് സംവിധാനമുണ്ട്.പശ്ചാത്യരില്‍ നിന്നും കടമെടുത്ത കീ ഹോള്‍ ഫാമിങ്ങിനെ പരിചയപ്പെടുത്തുകയാണ് അമ്പലവയലിലെ കാര്‍ഷിക വിജ്ഞാന കേന്ദ്രം.ചെറിയ പൈപ്പലൈന്‍ വഴി ചെടികളുടെ വേരിന്റെ തലപ്പത്ത് അതിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ജലം തുള്ളി തുള്ളിയായി നല്‍കുന്ന രീതിയാണിത്. എന്നാല്‍ ഇത് ഡ്രിപ്പ് ഇറിഗേഷനല്ല.അതില്‍ നിന്നും വിഭിന്നമായി പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്യപ്പെട്ട നിലത്താണ് കിഹോള്‍ ഫാമിങ്ങ് നടത്തുന്നത്.ഗള്‍ഫ് രാജ്യങ്ങളില്‍ ഫലപ്രദമായ രീതിയില്‍ ഇവ നടന്നുവരുന്നുണ്ട്.ഇതിന്റെ സാങ്കേതിക വശമാണ് ഇവിടെ നിന്നും പഠിക്കാന്‍ കഴിയുക.

കൃഷി ഒരു പാരമ്പ്യര്യ അനുഭവമാണ്.എന്നാല്‍ നൂതന പരീക്ഷങ്ങളും ഇന്ന് കൃഷി നിലനിര്‍ത്തുന്നതിന് അനിവാര്യമായി തീര്‍ന്നിരിക്കുന്നു.നൂതന കാര്‍ഷിക മുറകളിലും മാലിന്യ സംസ്‌കരണ രീതികളിലും കര്‍ഷകര്‍ക്ക് വഴികാട്ടിയാവുകയാണ് വയനാട് കൃഷി വിജ്ഞാന കേന്ദ്രം. മണ്ണിന്റെ ആരോഗ്യം ജൈവ രീതിയിലൂടെ മെച്ചപ്പെടുത്തി ഉയര്‍ന്ന വിളവ് നേടുന്നതിനുള്ള വിദ്യകളാണ് പ്രധാനമായും ഇവിടെ കര്‍ഷകരെ പരിചയപ്പെടുത്തുന്നതെന്ന് കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.എ.രാധമ്മ പിള്ള പറയുന്നു.
.
കുരുമുളക് തൈ ഉത്പാദനത്തിനുള്ള നവീന കോളം രീതി, ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ സുരക്ഷിതാഹാരം പ്രദാനം ചെയ്യുന്ന കീ ഹോള്‍ ഫാമിംഗ്, വളസേചനം വഴി ഒരു ചാക്കില്‍ 10 ഇനം പച്ചക്കറികള്‍ വളര്‍ത്താവുന്ന ന്യൂട്രീഷന്‍ കോളം, പഞ്ചഗവ്യം ഉപയോഗിച്ച് സമ്പുഷ്ടവളം ഉണ്ടാക്കുന്ന സഫല്‍ കംപോസ്റ്റിംഗ്, പഴങ്ങളും പച്ചക്കറികളും പത്ത് ദിവസത്തോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന ഐസ് ലെസ് റഫ്രിജറേറ്റര്‍, വെര്‍മി വാഷ് യൂനിറ്റ്, കൃഷിയിടത്തില്‍നിന്നു കാട്ടുപന്നി, ഏലി, പെരുച്ചാഴി എന്നിവയെ അകറ്റുന്ന ജൈവ വികര്‍ഷിണി, ഒരു വാഴക്കന്നില്‍നിന്നു 60 തൈകള്‍ ഉത്പാദിപ്പിക്കാവുന്ന സ്ഥൂല പ്രജനന രീതി, പ്ലാസ്റ്റിക് കുപ്പികളിലെ കൂണ്‍കൃഷി, മനുഷ്യാധ്വാനത്തിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന കമുക് കയറ്റ യന്ത്രം, ജലസേചനത്തിനുള്ള ചവിട്ടുപമ്പ് തുടങ്ങിയവയാണ് വിജ്ഞാന വ്യാപനത്തിന്റെ ഭാഗമായി ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

കെ.കെ.രമേഷ്‌കുമാര്‍

Stories in this Section