ചക്ക കരിയല്‍ നിയന്ത്രിക്കാം

Posted on: 11 Jan 2015

സുരേഷ് മുതുകുളം



വീട്ടുപറമ്പിലെ മുട്ടംവരിക്കപ്ലാവിലെ ഇളം ചക്കകള്‍ കറുത്ത് കരിയുന്നു. പരിഹാരം നിര്‍ദേശിക്കാമോ?

രഘുധരന്‍ ചിറക്കരത്താഴം


ചക്കയെ സര്‍വസാധാരണമായി ബാധിക്കുന്ന കുമിള്‍രോഗമാണിത്.പ്രത്യേകിച്ച് മഴയും അന്തരീക്ഷ ആര്‍ദ്രതയും കൂടിയ സാഹചര്യങ്ങളില്‍. പരിഹാരമായി അടിയന്തരമായി ചെയ്യേണ്ടത് കുമിള്‍നാശിനി പ്രയോഗമാണ്.

ഏതെങ്കിലും ഒരു കോപ്പര്‍ ഓക്‌സി ക്ലോറൈഡ് കുമിള്‍നാശിനി 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അളവില്‍ കലര്‍ത്തി തളിക്കുക.
ഒപ്പം അത്യാവശ്യം ശിഖരം കോതി മരത്തില്‍ കൂടുതല്‍ വായുവും വെളിച്ചവും കടക്കാന്‍ അനുവദിക്കുക. പ്ലാവിന്റെ ചുവട് വൃത്തിയാക്കുക. കുമിള്‍ ബാധിച്ച ചക്കകള്‍ നീക്കി നശിപ്പിക്കുക.

നേരത്തേ സുചിപ്പിച്ച കുമിള്‍നാശിനി (ഉദാ: മാങ്കോസെബ് അഥവാ ഫൈറ്റോലിന്‍) ആവശ്യമെങ്കില്‍ മൂന്നാഴ്ച ഇടവിട്ട് രണ്ടോ മൂന്നോ തവണ തളിക്കാം.


Stories in this Section