പഴരാജാവിനെ രക്ഷിക്കാന്‍ കെണിയൊരുക്കാം
Posted on: 04 Jan 2015
ചീനിക്കല്‍ രാഗേഷ്
നമ്മുടെ തൊടികളില്‍ മാവ് പൂത്തുലഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ് . കായീച്ചയുടെ ആക്രമണ ഫലമായി മാങ്ങയുടെ ഉത്പാദനത്തില്‍ 30% കുറവുണ്ടായേക്കും അതുകൊണ്ട് കായീച്ചയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ചെയ്യാവുന്നതാണ് .
കായീച്ച ( ബാക്ട്രോസെറ ഡോര്സലിസ് ) : സാധാരണ ഈച്ചയേക്കാള്‍ അല്പം കൂടി വലുപ്പമുണ്ടാകും .പെണ് കായീച്ചകള്‍ മൂപ്പെത്താത്ത കയ്കളില്‍ മുട്ടയിട്ട് ,2-3 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് പുഴുക്കള്‍ ആയി, ഒരാഴ്ച കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തി , മണ്ണില്‍ 8-10 ദിവസത്തെ സമാദിശ പിന്നിട്ട് ഈച്ചയായി പുറത്തു വരുന്നു .
സംയോജിത കീട നിയന്ത്രണത്തിന്റെ ഭാഗമായി ആണ്കായീച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ് ഫിറമോണ്‍ കെണികളുടെ (MethylEuginolTrap) ഉപയോഗം.
പെണ്ണീച്ചകള്‍ ഉത്പാദിപ്പിക്കുന്ന ഫിറമോണുകള്‍ കൃത്രിമമായി നിര്‍മിച്ച് കെണികളില്‍ വക്കുകയാണ് ചെയ്യുന്നത്. 50 സെന്റ് കൃഷിസ്ഥലത്തിന് ഫിറമോണ്‍ കെണി 1 വീതം വെക്കണം. ആണ്കായീച്ചകളെ നശിപ്പിക്കാന്‍ ഒരു ശതമാനംവീര്യമുള്ള സോപ്പു ലായനി കെണികളില്‍ ഒഴിക്കണം.കെണിക്കു മഞ്ഞനിറമുള്ള പ്ലാസ്റ്റിക്ക് ജാര് ആണെങ്കില്‍ ആകര്‍ഷണശക്തി കൂടുതലായി കാണുന്നു.
ഇതിനൊടൊപ്പം പെണ്കായീച്ചകളെ തുരത്തുന്നതിനായി ഒരു സെന്റ് സ്ഥലത്തിന് 2 പഴക്കെണികള്‍ സ്ഥാപിക്കുന്നതും ഗുണംചെയ്യും.
പഴക്കെണി ഉണ്ടാക്കാനായി പാളയന്കോടന് പഴം തൊലിയുരിയാതെ 34 ക്ഷണങ്ങളായി ചരിച്ചു മുറിക്കുക. മുറിച്ച ഭാഗങ്ങളില്‍ ഏതെങ്കിലും ഒരു രാസ കീടനാശിനി പുരട്ടുക പൊടിരൂപത്തിലുള്ള കീടനാശിനിയുടെ തരി പുരട്ടിയ പഴത്തിന്റെ ഭാഗം മുകളിലാക്കി ഒരു ചിരട്ടയില്‍ െവച്ച് ഉറികെട്ടിയിട്ടാല് പഴക്കെണിയായി.
മാവു പൂക്കുമ്പാള് തന്നെ കെണി സ്ഥാപിച്ചാല്‍ കായീച്ചയുടെ ആക്രമണത്തില്‍ നിന്നും പഴരാജാവിനെ നമുക്ക് രക്ഷിക്കാന്‍ സാധിക്കും ഫിറമോണ്‍ കെണികള്‍ കൃഷി വിജ്ഞാന കേന്ദ്ര ങ്ങളിലും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലും ലഭ്യമാണ്.