
പാചകവാതക ലഭ്യതയ്ക്ക് പുറമേ ബയോഗ്യാസ് പ്ലാന്റുകള്‍ കര്‍ഷകമിത്രം കൂടിയാണ്. ബയോഗ്യാസ് സ്ലറി മികച്ച ജൈവവള ലായനിയാണ്. ചീഞ്ഞഴുകുന്ന ഏത്ജൈവ വസ്തുവും പ്ലാന്റില്‍ സംസ്കരിക്കാം. കോഴി, ആട്, പന്നി, പശു തുടങ്ങിയവയുടെ വിസര്‍ജ്യവസ്തുക്കളും റബ്ബര്‍ ഷീറ്റടിക്കുമ്പോള്‍ പാഴാക്കി കളയുന്ന വെള്ളവും ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ച് സംസ്കരിക്കാം. പഴകിയ ഭക്ഷണപദാര്‍ഥങ്ങളും മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങളും പഴം പച്ചക്കറി അവശിഷ്ടങ്ങളും പ്ലാന്റില്‍ സംസ്കരിക്കാം.
വായുസമ്പര്‍ക്കമില്ലാത്ത പ്ലാന്റില്‍ കൃത്യമായ നിരക്കിലും സമയത്തും ജൈവ മാലിന്യങ്ങള്‍ അതിന്റെ തുല്യഅളവില്‍ വെള്ളവും ചേര്‍ത്ത് നിക്ഷേപിച്ചാല്‍ ഈ മാലിന്യത്തില്‍ മൂന്നിനം സൂക്ഷ്മാണുക്കള്‍ മൂന്നു ഘട്ടമായി പ്രവര്‍ത്തിക്കുന്നു. സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി പ്ലാന്റിനുള്ളിലെ ലായനിയില്‍ നിന്ന് സകല വിഷാംശങ്ങളും രോഗഹേതുക്കളായ കീടങ്ങളും നശിക്കും. മാത്രമല്ല, മാലിന്യസംസ്കരണത്തിലൂടെ വിഘടിക്കപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, മെന്തോള്, മീഥൈന്‍ തുടങ്ങിയ വിഷവാതകങ്ങള്‍ പ്ലാന്റിലെ കാലിയായ ഭാഗത്ത് സംഭരിക്കപ്പെടുകയും ഇതില്‍ പ്രധാനപ്പെട്ട വാതകം മീഥൈന്‍ ആണ്. ഇത് മറ്റുവാതകങ്ങളെ നിര്‍വീര്യമാക്കി 75-80ശതമാനം വര്ധനനേടുമ്പോഴാണ് പാചകവാതകമായി നാം സ്റ്റൗവില്‍ കത്തിക്കുന്നത്.
ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറിക്ക് പ്രകൃതിദത്തമായ മറ്റു ജൈവവളങ്ങളേക്കാള്‍ ഗുണക്കൂടുതലുണ്ട്. ഇന്നത്തെ നമ്മുടെ മിക്ക കാര്‍ഷിക വിളകള്‍ക്കും അഴുകല്‍, പനിപ്പ്, ചീയല്‍, ദ്രുതവാട്ടം, ചൂര്‍ണപൂപ്പ്, ചെന്താല്പഴുപ്പ്, മന്ദവാട്ടം, മറ്റ് ബാക്ടീരിയല്‍ രോഗം സര്‍വസാധാരണയാണ്. രാസവളങ്ങളുടെ വരവിന് മുമ്പ് ഈ രോഗങ്ങളൊന്നും നമ്മുടെ കാര്‍ഷികവിളകളില്‍ കണ്ടിരുന്നില്ല. കാരണം മണ്ണിനെയും വിളകളെയും സംരക്ഷിച്ചിരുന്ന സൂക്ഷ്മജീവികള്‍ അന്ന് മണ്ണിലുണ്ടായിരുന്നു. ഈ സൂക്ഷ്മജീവികള്‍ ഉത്പാദിപ്പിച്ചിരുന്ന അമ്ളങ്ങള്‍ മണ്ണിന്റെ സന്തുലിതാവസ്ഥയെ ക്രമീകരിച്ചിരുന്നു.
രാസവളങ്ങള്‍ മണ്ണില്‍ ചേര്‍ന്നു തുടങ്ങിയതോടെ ഈ സൂക്ഷ്മ ജീവികള്‍ നശിക്കാന്‍ തുടങ്ങുകയും മണ്ണ് ഊഷരമാകാനും തുടങ്ങി.
നമ്മുടെ കാര്‍ഷികാഭിവൃദ്ധിക്ക് മണ്ണ് അസറ്റോ ബാക്ടറിനാലും ഫോസ്ഫോ ബാക്ടറിനാലും കുമിളുകളായ ഗ്ലോമസ്, ജിജാസ്പോറ, എന്ട്രോഫോസ് എന്നിവയാലും സമൃദ്ധമാകാന്‍ ഇന്ന് ലഭ്യമാകുന്ന ഏകജൈവ വളം ബയോഗ്യാസ് സ്ലറി മാത്രമാണ്. സ്ലറിയില്‍ ഈ കുമിളുകളും സൂക്ഷ്മജീവികളും അമ്ളങ്ങളും വിറ്റാമിനുകളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ബയോഗ്യാസ് സ്ലറിയിലെ അമ്ളങ്ങള്‍ മണ്ണിലെ ഇരുമ്പും കാത്സ്യവുമായി യോജിപ്പിച്ച് 'ചിലേറ്റുകള്' എന്നൊരുകൂട്ടുകെട്ടുണ്ടാക്കി അലേയ ഫോസ്ഫറസിനെ ലേയരൂപത്തിലാക്കി ചെടികളില്‍ എത്തിക്കുന്നു. മിക്ക ചെടികള്‍ക്കും മോളിബ്ഡിനം, കോപ്പര്‍, സിങ്ക്, മാംഗനീസ്, ബോറോണ്‍, സള്‍ഫര്‍, ഫോസ്ഫറസ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസിയം, നൈട്രജന്‍, ഓക്സിജന്‍, കാര്‍ബണ്‍, ഹൈഡ്രജന്‍ എന്നീ മൂലകങ്ങള്‍ അത്യാവശ്യമാണ്. ഇവ ബയോഗ്യാസ് സ്ലറിയില്‍ ഉണ്ട്. (മാത്യുതോമസ്. ഫോണ്‍: 9446527305).