ആഫ്രിക്കന്‍ ഒച്ചുകളെ നിയന്ത്രിക്കാം

Posted on: 15 Dec 2014


'അക്കാനിട്ട ഫ് ളുറിക്ക' എന്നാണ് ഭീമന്‍ ഒച്ച് എന്ന് വിശേഷിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകഴുടെ ശാസ്ത്രനാമം . കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയായ ഇവ 1847 ല്‍ ഇന്ത്യയില്‍ എത്തിയതായി കരുതുന്നു . ഇപ്പോള്‍ പശ്ചിമബംഗാള്‍ ,ആസ്സാം ,ഒറീസ്സ ,കര്‍ണാടക ,തമിഴ്‌നാട് ,കേരള വനമേഖലകളില്‍ നിന്ന് പ്രതികൂല സാഹചര്യത്തില്‍ ജനവാസ സ്ഥലങ്ങളിലേക്ക് ചേക്കേറുന്നു.

പകല്‍ സമയത്ത് ഇവ മണ്ണിനടിയില്‍ ഒളിച്ചിരുന്ന് രാത്രികാലങ്ങളില്‍ ഇരപിടിക്കാനിറങ്ങുന്നു .സസ്യങ്ങളുടെ ഇലകള്‍ തിന്നു നശിപ്പിക്കുന്നത് കൂടാതെ ഇവ നമ്മുടെ വീടുകള്‍ക്കുള്ളിലും എത്തും.

.പച്ചക്കറി, വാഴ,കപ്പ തുടങ്ങി 500ല്‍ പരം വിളകളെ ഇത് നശിപ്പിക്കുന്നു .കാല്‍സ്യം സ്രോതസായ എന്തും ഇതു തിന്നു നശിപ്പിക്കും .രാസ വിഷപദാര്‍ത്ഥങ്ങളായ മെറ്റല്‍ടിഹൈട് , തുടങ്ങിയവ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും മണ്ണിനും ദോഷകരമാണ്.

അതിനാല്‍ സന്ധ്യാസമയത്ത് ഒരു നനഞ്ഞ ചണച്ചാക്കില്‍ ഇവയുടെ ഇഷ്ടാഹാരങ്ങളായ പപ്പായ, കാബേജ് ,വാഴ ഇലകള്‍ തുടങ്ങിയവ ഇട്ടുവെക്കുന്ന കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഒച്ചുകളെ ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കാന്‍ കഴിയും.

ഇതിനു പുറമേ കുറച്ച് ബിയര്‍ പരന്ന പാത്രത്തില്‍ ഒഴിച്ച് അതില്‍ അല്പ്പം കീടനാശിനി ചേര്‍ത്തും ,തുരിശു ചേര്‍ത്ത ഗോതമ്പ് മാവ് വെച്ചും ആഫ്രിക്കന്‍ ഒച്ചുകളെ ഫലപ്രദമായി നിയന്ത്രിക്കാം.
.
മനുഷ്യരില്‍ മസ്തിഷ്‌ക്ക ജ്വരം പരത്തുന്നതിനു കാരണമായ ചെറുനിമാവിരകള്‍ ഇവ ഉല്പാദിപ്പിക്കുന്നതായി സംശയിക്കുന്നു. ശ്വാസകോശ സംബന്ധ രോഗങ്ങളുടെ വൈറസുകളെ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലും ഇവയെ കൈകൊണ്ട് എടുക്കാതെ കൈയുറയോ ,പ്ലാസ്റ്റിക് കവറുകളോ ഉപയോഗിച്ച് എടുക്കണം .

ചീനിക്കല്‍ രാഗേഷ്


Stories in this Section