കീടങ്ങളെ നശിപ്പിക്കാന്‍ മുട്ടത്തോട്‌

Posted on: 07 Dec 2014

സുരേഷ് മുതുകുളംമുട്ടത്തോട് കീടനശീകരണത്തിന് ഉപകരിക്കുമോ? എന്താണിതിന്റെ പ്രത്യേകത?


അന്നപൂര്‍ണ, തങ്കശ്ശേരി


ജൈവ കീടനിയന്ത്രണത്തിന് മുട്ടത്തോട് ഉപകരിക്കും. എന്നാല്‍ ഇത് അത്ര പ്രചാരത്തിലില്ല എന്നുമാത്രം. ജാപ്പനീസ് ബീറ്റില്‍, ഫ്‌ലീ ബീറ്റില്‍ തുടങ്ങിയ ചിലതരം വണ്ടുകളെയും ഒച്ചുകളെയും മുട്ടത്തോട് ഉപയോഗിച്ച് നിയന്ത്രിക്കാം.

ഇതിന്റെ പ്രയോഗം ഇങ്ങനെ : മുട്ടത്തോട് നന്നായി ഉണങ്ങാന്‍ അനുവദിക്കണം. പിന്നീട് ഒരു െ്രെഗന്‍ഡറില്‍ പൊടിക്കുന്നു. ഈ പൊടിയാണ് ഇലകളിലും കായ്കളിലും പറ്റിക്കൂടിയിരിക്കുന്ന വണ്ടുകളുടെയും ഒച്ചിന്റെയുമൊക്കെ പുറത്ത് വിതറുക. ഇത് ഇവയില്‍ അസ്വസ്ഥതയുണ്ടാക്കുകയും ദിശയറിയാതെ ചുറ്റിത്തിരിയുകയും ചെയ്യും.

മുട്ടത്തോട് പൊടി വീണ്ടും ഇലകളില്‍ വിതറിയാല്‍ പൊടി വണ്ടുകളുടെ പുറന്തോടിനുള്ളില്‍ കടന്ന് ഗ്ലാസ് കഷ്ണങ്ങള്‍പോലെ പ്രവര്‍ത്തിച്ച് ദേഹമാസകലം മുറിവുകളുണ്ടാക്കി അവയെ കൊല്ലും. ചെടിയുടെ തടത്തില്‍ വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. മുട്ടത്തോടുപൊടി വായു കടക്കാത്ത പാത്രത്തില്‍ ഭദ്രമായി അടച്ചുസൂക്ഷിക്കുകയും ചെയ്യാം.


Stories in this Section