കൃഷിയില്‍ സൂരജിന് ഫുള്‍ മാര്‍ക്ക്‌

Posted on: 28 Sep 2014


കൃഷിയില്‍ നിന്നും നഷ്ടക്കണക്കുകള്‍ പറഞ്ഞ് എല്ലാവരും പടിയിറങ്ങുമ്പോള്‍ കൃഷിയുടെ കൈപിടിച്ച് വളരുകയാണ് പതിനേഴുകാരനായ സൂരജ്. വയനാട് സുല്‍ത്താന്‍ബത്തേരിക്കടുത്ത മാതമംഗലം സ്വദേശിയായ സൂരജ് അമ്പലവയല്‍ ഗവമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

ചെലവില്ലാത്ത കൃഷിരീതിയിലൂടെ പൊന്നുവിളയിച്ച് പുതിയൊരു കൃഷിഗാഥയാണ് സൂരജ് രചിച്ചിരിക്കുത്. സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുളള കര്‍ഷകജ്യോതി അവാര്‍ഡും ഈ കൗമാരക്കാരന്‍ സ്വന്തമാക്കിയിരിക്കുു.

പഠനവും കൃഷിയുമായി തിരക്കിലാണ് സൂരജ്. അതിനിടയില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ കീടനാശിനികളുടെ ദോഷവശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും സൂരജ് സമയം കണ്ടെത്തുന്നു.സ്വന്തം ഉപയോഗത്തിനായി പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുതിനെ എന്താണിത്ര മഹത്വവല്‍ക്കരിക്കാന്‍ എന്നാണ് സൂരജിന്റെ ചോദ്യം.ഇതാര്‍ക്കും ചെയ്യാവുതേയുളളൂ എന്ന് സൂരജ് പറയുമ്പോള്‍ ഒരു കൗമാരക്കാരനേയല്ല മറിച്ച് പക്വതയെത്തിയ ഒരു കൃഷിക്കാരനെയാണ് നമുക്ക് കാണാനാവുക.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വേനലവധിക്കാലത്ത് സുല്‍ത്താന്‍ബത്തേരിയില്‍ വച്ച് നടന്ന ചെലവില്ലാത്ത കൃഷിരീതിയെ കുറിച്ചുളള ഒരു കാര്‍ഷിക സെമിനാറാണ് സൂരജിനെ കൃഷിയുമായി കൂടുതല്‍ അടുപ്പിച്ചത്. പ്രമുഖ കാര്‍ഷികശാസ്ത്രജ്ഞന്‍ സുഭാഷ് പലേക്കറായിരുന്നു സെമിനാറിലെ മുഖ്യ പ്രഭാഷകന്‍. കാര്‍ഷികരംഗത്തെ നൂതന കൃഷിരീതികളെ കുറിച്ച് മനസ്സിലാക്കാന്‍ സൂരജിനെ സെമിനാര്‍ വളരെയധികം സഹായിച്ചു. മാത്രമല്ല തന്റെ കൃഷിയിടത്തില്‍ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കില്ലെന്നും ദൃഢനിശ്ചയമെടുത്തു.

ഒരു ഒഴിവുസമയ വിനോദമായി തുടങ്ങിയ കൃഷി സൂരജിന് വളരെ പെട്ടന്നാണ് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത്.കാബേജ്, പാവയ്ക്ക, ചേന, തക്കാളി, കാപ്‌സിക്കം, ബീന്‍സ്, പച്ചമുളക്, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, നേന്ത്രക്കായ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് നാല് ഏക്കറോളം വരു സൂരജിന്റെ കൃഷിയിടത്തില്‍ വിളയുന്നത്. ഇതിനു പുറമേ ഓറഞ്ചും റംബൂട്ടാനും പാഷന്‍ഫ്രൂട്ടും മാംഗോസ്റ്റീനും ഉള്‍പ്പടെ 50 ഇനം പഴവര്‍ഗങ്ങളും 60 ഇനം ഔഷധച്ചെടികളും സൂരജിന്റെ കൃഷിയിടത്തില്‍ വളരുന്നു.

കൃഷിയില്‍ ബാലപാഠം അഭ്യസിച്ചു തുടങ്ങാന്‍ താല്പര്യമുളളവര്‍ക്ക് വേഗത്തില്‍ വളരുന്നതും പരിപാലിക്കാന്‍ എളുപ്പമുളളതുമായ പച്ചമുളകും തക്കാളിയുമാണ് കൂടുതല്‍ നല്ലതെന്നാണ് സൂരജിന്റെ അഭിപ്രായം. ജലം കൂടുതല്‍ ചെലവാകാതിരിക്കാനായി കൃഷിയിടത്തില്‍ ഡ്രിപ്പ് ഇറിഗേഷനോ സ്പ്രിംഗലര്‍ രീതിയോ പിന്‍തുടരുന്നതാണ് നല്ലത്. മാത്രമല്ല ഇത് കൃഷിയിടത്തില്‍ എപ്പോഴും നനവ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് വളര്‍ത്തിയെടുക്കു പച്ചക്കറികള്‍ ശരീരത്തിന് എന്തുമാത്രം ദോഷമാണുണ്ടാക്കുതെന്ന് ഇന്നും പലര്‍ക്കും അറിവില്ല. മലബാറിലേക്ക് വന്‍തോതില്‍ പച്ചക്കറികള്‍ കയറ്റി അയക്കുന്ന ഗുണ്ടല്‍പേട്ടിലെ ഒരു കര്‍ഷകനെ പരിചയപ്പെട്ട അനുഭവം സൂരജ് പങ്കുവെക്കുുണ്ട്. പലരാജ്യങ്ങളിലും നിരോധിച്ച മോണോക്രോറ്റോഫോസ് അടക്കമുളള വിഷം നിറഞ്ഞ കീടനാശിനികളാണ് അവരെല്ലാം ഉപയോഗിക്കുന്നതത്രേ.

സ്വന്തം കൃഷിയിടത്തില്‍ രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ഭ്രഷട് കല്‍പിച്ചിരിക്കുന്ന സൂരജ് ഇതിനെല്ലാം പ്രകൃത്യാലുളള മാര്‍ഗങ്ങളാണ് പിന്‍തുടരുന്നത്. തീര്‍ത്തും ചെലവില്ലാത്ത കൃഷിരീതിയിലൂടെ തന്റെ കൃഷിയിടത്തില്‍ നിന്നും ഇത്തവണ 10,000 രൂപയുടെ ആദായമാണ് സൂരജ് ഉണ്ടാക്കിയിരിക്കുത്. പോറഞ്ചേരി ഇല്ലത്തെ സുരേഷ് നമ്പൂതിരിയുടേയും ഉഷാ നമ്പൂതിരിയുടേയും മകനായ സൂരജിന് പ്ലസ് ടുവിന് ശേഷം കൃഷിയില്‍ ബിരുദമെടുക്കാനാണ് താല്പര്യം. സുഭാഷ് പലേക്കറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൃഷിയെ സ്‌നേഹിച്ച് തുടങ്ങിയ സൂരജിന് ഓര്‍ഗാനിക് ഫാമിംഗില്‍ റിസര്‍ച്ച് നടത്തണമെന്നും ആഗ്രഹമുണ്ട്.

Stories in this Section