വാഴപ്പഴത്തൊലിയില്‍ നിന്ന് അച്ചാര്‍

Posted on: 07 Sep 2014

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍വാഴപ്പഴത്തൊലിയില്‍നിന്ന് രുചികരമായ അച്ചാറുണ്ടാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു.തിരുച്ചിറപ്പള്ളിയിലുള്ള 'നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന'യാണ് വാഴപ്പഴത്തൊലിയില്‍നിന്ന് അച്ചാറുണ്ടാക്കാനുള്ള രീതി ആവിഷ്‌കരിച്ചത്. ഭക്ഷ്യനാര്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് വാഴപ്പഴത്തൊലി.

തായ്വാനില്‍ നടന്ന ഗവേഷണമനുസരിച്ച് ഇതിലുള്ള ഘടകങ്ങള്‍ക്ക് രക്തത്തിലെ 'സീറോട്ടോണിന്‍' എന്ന ഘടകത്തിന്റെ അളവ് കൂട്ടാനാവും. മാനസികസംഘര്‍ഷത്തെ ലഘൂകരിക്കാന്‍ കഴിവുള്ളതാണ് സീറോട്ടോണിന്‍. വാഴപ്പഴത്തൊലിയിലുള്ള ലൂട്ടിന്‍ എന്ന മറ്റൊരു ഘടകത്തിന് കണ്ണുകളെ അള്‍ട്രാ വയലറ്റ് രശ്മികളുണ്ടാക്കുന്ന തകരാറില്‍നിന്നും മറ്റും സംരക്ഷണം നല്‍കാനാവും.

വാഴപ്പഴ അച്ചാറുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ലഭിക്കുന്നതിന് നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന, തൊങ്കമലൈ റോഡ്, തയന്നൂര്‍ പി.ഒ., തിരുച്ചിറപ്പള്ളി- 620102' എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍നമ്പര്‍: 9442553117.


Stories in this Section