കൃഷിയിടങ്ങളിലെ വന്യമൃഗശല്യം ഒഴിവാക്കാന്‍ ഇക്കോഡോണ്‍

Posted on: 26 Aug 2014


മലയോരമേഖലകളില്‍, കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മിക്ക വിളകളും വന്യമൃഗശല്യം നിമിത്തം പ്രത്യേകിച്ച് കാട്ടുപന്നികള്‍, പെരുച്ചാഴി എന്നിവയുടെ ആക്രമണഫലമായി നശിച്ചു പോവുകയും കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനൊരു പരിഹാരമാണ് ആവണക്കില്‍ നിന്നും തയ്യാറാക്കുന്ന ഇക്കോഡോണ്‍ (Ecodon) എന്ന വികര്‍ഷിണി (റിപ്പല്ലന്റ്) പൂര്‍ണ്ണമായും ജൈവമായതിനാല്‍ പ്രകൃതിക്കും മൃഗങ്ങള്‍ക്കും പ്രശ്‌നമല്ല. മണം നിമിത്തം പന്നികളും എലി തുടങ്ങിയവ വിളകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു.

പരുത്തിനൂലിലോ, ചൂടിക്കയറിലോ ഇക്കോഡോണ്‍ ലായനി മുക്കിയിട്ടാണ്, കൃഷിയിടത്തില്‍ വലിച്ചു കെട്ടേണ്ടത്. രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ഇക്കോഡോണ്‍ ലയിപ്പിച്ച് ഒരേക്കര്‍ ഭാഗത്തേക്ക് മുക്കിക്കെട്ടാം. കൃഷിയിടത്തില്‍ ഒരടി പൊക്കത്തിലാണ് കയര്‍കെട്ടേണ്ടത്. ഇക്കോഡോണ്‍ മുക്കിയ കയറില്‍ ജലം ഇടയ്ക്കിടെ തളിച്ചാല്‍ നല്ല മണമായതിനാല്‍ കാട്ടുപന്നികള്‍ വരില്ല. എലിയെയും പെരുച്ചാഴിയെയും നിയന്ത്രിക്കാനും നല്ലതാണ് ഇക്കോഡോണ്‍.

കൃഷിയിടത്തില്‍ നന്നായി വ്യാപിക്കുന്ന തരത്തില്‍ ഈ ലായനി തളിക്കണം. അമ്പത് മില്ലീലിറ്റര്‍ ലായനി 1 ലിറ്റര്‍ ജലത്തില്‍ ചേര്‍ക്കണം. എലി, പെരുച്ചാഴി മാളങ്ങള്‍ കണ്ടെത്തി ലായനി തളിക്കണം.

ഇക്കോഡോണിന്റെ ലായനി തരിരൂപം എന്നിവ ലഭ്യമാണ്. ചെടികള്‍ നട്ടയുടനെ ഇക്കോഡോണ്‍ കൃഷിയിടത്തിന്റെ അതിരില്‍ തളിച്ചാല്‍ 30 ദിവസം വരെ പന്നിയോ പെരുച്ചാഴിയോ വിളകളെ തൊടില്ല. ഇക്കോഡോണ്‍ പ്രയോഗത്തെപ്പറ്റിയും ഇതിന്റെ ലഭ്യതയ്ക്കും വിളിക്കേണ്ടനമ്പര്‍ : സജീവ് പിള്ള, തൃശ്ശൂര്‍ 9544300925, 04872395744

എം.എ.സുധീര്‍ബാബു പട്ടാമ്പി

(സോയില്‍ സര്‍വ്വെ ഓഫീസര്‍, തൃശ്ശൂര്‍)
ലേഖകന്റെ നമ്പര്‍ - 8086861023
masudheerbabu2012@gmail.com


Stories in this Section