കൂര്‍ക്ക തൊലികളയല്‍ യന്ത്രം

Posted on: 28 Jun 2014


ചെറുകിട വറ്റല്‍ നിര്‍മാണശാല നടത്തുകയാണ് ഞാന്‍. വറ്റല്‍ നിര്‍മാണത്തിന് കൂര്‍ക്ക തൊലികളയാന്‍ സഹായകമായ യന്ത്രമുള്ളതായറിഞ്ഞു. എന്താണ് ഇതിന്റെ വിശദാംശങ്ങള്‍?


-സുനില്‍ നായര്‍, വയലാര്‍

കൂര്‍ക്ക അനായാസം തൊലികളഞ്ഞ് വൃത്തിയാക്കാവുന്ന ലഘുയന്ത്രം തവന്നൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ ഫാം പവര്‍ മെഷിനറി വിഭാഗം മേധാവി ഡോ. പി.ആര്‍. ജയന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

ഇതുപയോഗിച്ച് മണിക്കൂറില്‍ ഏകദേശം 15 കിലോ കൂര്‍ക്കവരെ തൊലികളഞ്ഞ് വൃത്തിയാക്കാം. 0.5 എച്ച്.പി. 1400 ആര്‍.പി.എം. വേഗത്തിലുള്ള വൈദ്യുതി മോട്ടോറും തൊലി നീക്കംചെയ്യുന്ന വയര്‍മെഷുമാണ് പ്രധാനഭാഗങ്ങള്‍. കൂര്‍ക്ക പീലിങ് യൂണിറ്റിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കൂര്‍ക്കത്തൊലി നീങ്ങിക്കിട്ടും. വിശദാംശങ്ങള്‍ക്ക്: 0494 2686214 എന്ന ഫോണ്‍ നമ്പറിലോ jayan.pr@kau.in എന്ന ഇ.മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

സുരേഷ് മുതുകുളം


Stories in this Section