പഴയീച്ചക്കെണി

Posted on: 14 Jun 2014


പഴയീച്ചയെ ആകര്‍ഷിച്ചുകൊല്ലാനുള്ള ചിരട്ടക്കെണി നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേയുള്ളൂ. പഴയീച്ചകള്‍ ഫലങ്ങളുടെ പൂവിലും മൂപ്പെത്താത്ത കായ്കളിലും മുട്ട തറച്ചുവെക്കുന്നതിന്റെ ഫലമായാണ് ഉള്ളില്‍ പുഴുക്കളുണ്ടാകുന്നത്.

ചിരട്ടയില്‍ പഴത്തിന്റെയും ശര്‍ക്കരയുടെയും മിശ്രിതമിട്ട് ഉറികെട്ടിത്തൂക്കി പഴയീച്ചകളെ ആകര്‍ഷിക്കാം. മിശ്രിതത്തില്‍ ചെറിയ അളവില്‍ ഏതെങ്കിലും രാസകീടനാശിനി ചേര്‍ത്താല്‍ പഴച്ചാറ്് കുടിക്കുന്ന പഴയീച്ചകള്‍ ചാകും. എറണാകുളം കൃഷിവിജ്ഞാനകേന്ദ്രം റെഡിമെയ്ഡ് ചിരട്ടക്കെണി വില്‍പ്പന നടത്തുന്നുണ്ട്. 25 രൂപയാണ് ഇതിന്റെ വില. അധിക വിവരങ്ങള്‍ക്ക് 0484-2277220, 2492450 എന്നീ ഫോണ്‍ നമ്പറില്‍ കേന്ദ്രവുമായി ബന്ധപ്പെടാം.

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍


Stories in this Section