ചെടികള്‍ നടാന്‍ കൈകള്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലഘു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം, മഞ്ചേരി, തുറയ്ക്കലിലെ ആന്റിനിറ്റോ എന്ന കര്ഷകന്.
തെങ്ങ്, റബ്ബര്‍, വാഴ എന്നിവ നടാന്‍ പല അളവുകളിലുള്ള കുഴികള്‍ ഇത് ഉപയോഗിച്ച് തയ്യാറാക്കാനാകും.ചെറിയ മോട്ടോര്‍, കുഴിക്കുന്ന ഡിഗ്ഗര്‍, ഹാന്‍ഡില്‍, ഫ്രെയിം എന്നിവ അടങ്ങുന്ന ഉപകരണം പെട്രോളിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചുവര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ സുവര്‍ണനേട്ടം.
'സിമ്പിള്‍ എര്‍ത്ത് ഡിഗ്ഗര്‍' എന്ന് പേരിട്ടിരിക്കുന്ന യന്ത്രം കൃഷിയിടത്തില്‍ ജോലിചെയ്യാന്‍ തൊഴിലാളികളെ കിട്ടാത്ത ഇക്കാലത്ത് ഏറെ പ്രയോജനംചെയ്യും. ഒരു ദിവസം ആയിരം കുഴികള്വരെ എടുക്കാം. കല്ലിലോ വേരിലോ തടഞ്ഞാലും സ്പ്രിങ് ഉള്ളതിനാല്‍ പ്രവര്‍ത്തനം തടസ്സപ്പെടുന്നുമില്ല. ചക്രങ്ങള്‍ പിടിപ്പിച്ചതിനാല്‍ എവിടെ വേണമെങ്കിലും ഉരുട്ടിക്കൊണ്ടുപോകുകയുമാവാം. യന്ത്രഭാഗങ്ങള്‍ അഴിച്ച് മറ്റൊരു സ്ഥലത്ത് കൊണ്ടുപോകാം. തൂക്കം ഇരുപത്തിയഞ്ച് കിലോയോളം വരും. മുപ്പത്തിനായിരം രൂപയാണ് നിര്‍മാണച്ചെലവ്. ധാരാളം കര്‍ഷകര്‍ സിമ്പിള്‍ എര്‍ത്ത് ഡിഗ്ഗര്‍ തേടി ഇദ്ദേഹത്തിന്റെ അടുത്തെത്തുന്നു. ഫോണ്‍: 9447252843.