സങ്കരകാച്ചിലുകള്‍ ഏവ?

Posted on: 07 Jul 2013


കാച്ചില്‍ എത്രയിനമുണ്ട്? സങ്കരയിനം കാച്ചിലുകള്‍ ഏതൊക്കെയാണ്?

-മന്‍സൂര്‍, കൊരട്ടി


ഏതാണ്ട് പത്തിനം കാച്ചിലുകള്‍ കിഴങ്ങിനുവേണ്ടി കൃഷിചെയ്യുന്നുണ്ട്. എങ്കിലും പ്രധാനം മൂന്നിനമാണ്. ചെറുകിഴങ്ങ് അഥവാ ചെറുവള്ളിക്കിഴങ്ങ്, നനക്കിഴങ്ങ്, മുക്കിഴങ്ങ്. ഇതിനുപുറമേ 'കാവത്ത്' എന്നറിയപ്പെടുന്ന കാച്ചിലും; ഇതുകൂടാതെ ആഫ്രിക്കന്‍ കാച്ചില്‍ അഥവാ വെള്ളക്കാച്ചില്‍ ഉത്പാദനത്തില്‍ ഏറെ മുന്‍പന്തിയിലാണ്.

ശ്രീധന്യ, ശ്രീശില്പ എന്നീ ഇനങ്ങളാണ് സങ്കരയിനങ്ങളായി പുറത്തിറക്കിയിട്ടുള്ളത്. ലോകത്തുതന്നെ ആദ്യമായി പുറത്തിറക്കിയ കുറ്റിക്കാച്ചിലാണ് ശ്രീധന്യ.

നല്ല പാചകഗുണമുണ്ട്. ഹെക്ടര്‍ വിളവ് 21 ടണ്‍. സങ്കരയിനം ആഫ്രിക്കന്‍ കാച്ചിലാണ് ശ്രീശില്പ. എട്ട്മാസംമതി വിളവെടുക്കാന്‍. ശരാശരിവിളവ് ഹെക്ടറിന് 28 ടണ്‍. കറുത്ത തൊലിയുള്ള കിഴങ്ങിന്റെ ഉള്‍ഭാഗം വെളുപ്പ്.

സുരേഷ് മുതുകുളം


Stories in this Section