അടയ്ക്കയുടെ മേന്മ എങ്ങനെ അറിയാം?

Posted on: 07 Jul 2013

സുരേഷ് മുതുകുളംഅടയ്ക്കയുടെ ഗുണമേന്മ എങ്ങനെ തിരിച്ചറിയാം? അടയ്ക്ക സംസ്‌കരണത്തിനാവശ്യമായ യന്ത്രങ്ങള്‍ എവിടെ കിട്ടും?

-ജയമോഹന്‍ നായര്‍, ചെറുതോണി


അടയ്ക്ക രണ്ടുതരമുണ്ട്; വൈറ്റ് സുപാരി, റെഡ് സുപാരി. ഇതില്‍ 'വെള്ളസുപാരി' തയാറാക്കുന്നത് പൂര്‍ണമായും വിളഞ്ഞ അടയ്ക്ക വിളവെടുത്ത് 40-45 ദിവസം വെയിലത്തുണക്കിയാണ്. ഉണക്കിക്കഴിഞ്ഞ് തോട് കൈയോ യന്ത്രമോകൊണ്ട് മാറ്റും. ഇതാണ് 'സുപാരി'. ചുവന്ന സുപാരി ഇളംപച്ച അടയ്ക്കയില്‍ നിന്നാണ് തയാറാക്കുന്നത്. തോട് മാറ്റുന്ന അടയ്ക്ക ഇനമനുസരിച്ച് സംസ്‌കരിക്കാം. ഇതിന് തിളച്ച വെള്ളത്തിലിട്ടശേഷം വെയിലത്തുണക്കും. ഇങ്ങനെ അടയ്ക്ക വിവിധ ഗ്രേഡുകളില്‍ കിട്ടും- SSS, SS, S, JJ, J.

ഇതിന്റെ വിശദാംശങ്ങളും യന്ത്രത്തെക്കുറിച്ചറിയാനും 'കാംപ്‌കോ ലിമിഡറ്റ്, ഹെഡ് ഓഫീസ്, പി.ബി. നമ്പര്‍ 223, വാരണാഷി ടവേഴ്‌സ്, മിഷന്‍ സ്ട്രീറ്റ്, മാംഗ്ലൂര്‍, ദക്ഷിണ കന്നഡ, കര്‍ണാടക-575001' എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0824-2422398. ഇ-മെയില്‍: campco@sancharnet.inStories in this Section